ബിരിയാണി കഴിച്ച് മടുത്തോ ? ബിരിയാണിക്കേൾ രുചിയുള്ള ഒരു ചെമ്മീൻ ചോറ് റെസിപ്പി | Easy kannur special chemeen choru recipe
Easy kannur special chemeen choru recipe
സ്ഥിരമായി ബിരിയാണി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു വിഭവമാണ് ചെമ്മീൻ ചോറ്. ഇത് ഉണ്ടാക്കാനായി ആദ്യം 250 ഗ്രാം ജീരകശാല അരി നല്ലതുപോലെ കഴുകി 20 മുതൽ 30 മിനിറ്റ് വരെ കുതിർത്ത് വയ്ക്കുക. അടുത്തതായി ചെമ്മീൻ ചോറിന് ആവശ്യമായ 350 ഗ്രാം ചെമ്മീൻ കഴുകി വൃത്തിയാക്കി എടുക്കണം.
ശേഷം അതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, എരിവിന് ആവശ്യമായ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അഞ്ച് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ നേരത്തെ പൊടികൾ ചേർത്ത് മാരിനേറ്റ് ചെയ്യാനായി വച്ച ചെമ്മീൻ ഇട്ട് രണ്ട് ഭാഗവും നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കുക. അതിനു ശേഷം അതേ പാനിൽ രണ്ടു കഷ്ണം
പട്ട, മൂന്ന് ഗ്രാമ്പൂ,മൂന്ന് ഏലക്കായ എന്നിവ ഇട്ട് ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് രണ്ട് സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞതും, കുറച്ച് കറിവേപ്പിലയും,രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, 3 പച്ചമുളകും ചേർത്ത് നല്ലതു പോലെ വഴറ്റിയ ശേഷം ഒരു തക്കാളി മീഡിയം വലിപ്പത്തിലുള്ളത് ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. തക്കാളി നന്നായി വെന്തുടയുന്ന സമയം കൊണ്ട് അരി
വേവിക്കുന്നതിന് ആവശ്യമായ മൂന്ന് കപ്പ് വെള്ളം ഒരു പാത്രത്തിൽ തിളപ്പിച്ചെടുക്കുക. തക്കാളി നല്ലതു പോലെ വെന്തുടയുമ്പോൾ അതിലേക്ക് എടുത്തു വച്ച അരി ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യുക. ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ഈ ഒരു സമയത്ത് അരിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം അതിലേക്ക് അര ടീസ്പൂൺ ഗരം മസാല പൗഡർ, മല്ലിയില എന്നിവ ചേർത്ത് കൊടുക്കണം. ഒന്ന് ചൂടായി വരുമ്പോൾ തിളപ്പി ച്ചുവച്ച വെള്ളം കൂടി അതിലേക്ക് ഒഴിച്ച് ചെറുതായി തിള വരുമ്പോൾ അടപ്പ് വെച്ച് ആറ് മുതൽ 7 മിനിറ്റ് വരെ വേവിച്ച് എടുക്കണം. അരി നല്ലതുപോലെ വെന്ത് മിക്സ് ആയി വരുമ്പോൾ നേരത്തെ ഫ്രൈ ചെയ്തു മാറ്റി വച്ച ചെമ്മീൻ അതിന് മുകളിലായി പരത്തി കൊടുക്കുക. ശേഷം അല്പം കൂടി മല്ലിയില തൂവി കുറച്ച് നേരം കൂടി പാത്രം അടച്ച് വയ്ക്കുക. Kannur kitchen