ചോറിനോടൊപ്പം ഇനി വേറെ കറിയൊന്നും വേണ്ട.!! വായിൽ കപ്പലോടാൻ തരത്തിൽ ഒരു ഇരുമ്പൻ പുളി ചമ്മന്തി | Easy Irumban Puli Chammanthi recipe
Easy Irumban Puli Chammanthi recipe
ചോറിനോടൊപ്പം മറ്റ് കറികളൊന്നും ഇല്ലാത്തപ്പോൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചിയൂറും ഒരു ഇരുമ്പൻപുളി ചമ്മന്തി റെസിപ്പി നോക്കിയാലോ. ഇരുമ്പൻ പുളി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവയും ഒന്ന് ചതച്ചെടുക്കുക. നന്നായി അരയേണ്ട ആവശ്യമില്ല. ശേഷം അടുപ്പത്ത്, ഒരു മൺചട്ടി വച്ച്
ചൂടാകുമ്പോൾ ചതച്ചെടുത്ത കൂട്ട് അതിലിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ടു മുതൽ മൂന്ന് മിനിറ്റ് വരെയാണ് ചൂടാക്കി എടുക്കേണ്ടത്. ശേഷം വെളിച്ചെണ്ണ ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്യുക. തുടർന്ന് എടുത്ത വച്ച തേങ്ങ കൂടി ചേർത്ത് ഒന്ന് കൂടി ചൂടാക്കിയ ശേഷം അടുപ്പിൽ നിന്നും വാങ്ങി വക്കാവുന്നതാണ്. തേങ്ങ ചേർത്ത
ശേഷവും ഉപ്പ് കുറവാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. ഇപ്പോൾ രുചിയേറും ഇരുമ്പൻ പുളി ചമ്മന്തി തയ്യാറായി കഴിഞ്ഞു. ഇനി നല്ല ചൂട് ചോറിന്റെ കൂടെ ഇരുമ്പൻ പുളി ചമ്മന്തി സെർവ് ചെയ്യാം. ഇരുമ്പൻ പുളി ചമ്മന്തി തയ്യാറാക്കാനായി ഇരുമ്പ് പാത്രങ്ങൾ പരമാവധി ഒഴിവാക്കാനായി ശ്രമിക്കണം. കാരണം
ഇരുമ്പൻ പുളി അവയുമായി പ്രവർത്തിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.അതു കൊണ്ട്,ഇരുമ്പൻ പുളി വിഭവങ്ങൾ തയ്യാറാക്കുമ്പോൾ,മൺ ചട്ടി പോലുള്ള പാത്രങ്ങൾ ഉപയോഗിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.Homemade by Remya Surjith Easy Irumban Puli Chammanthi recipe