Easy Idli Dosa Chutney Recipe

ചട്ണി ഒരുതവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ രുചി ഇരട്ടി! എത്ര കഴിച്ചാലും മതിയാവില്ല ഈ കിടിലൻ ചട്ണി!! | Easy Idli Dosa Chutney Recipe

Easy Idli Dosa Chutney Recipe

Easy Idli Dosa Chutney Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളായിരിക്കും ദോശയും ഇഡ്ഡലിയും. ഇവയുടെ രുചിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ അതോടൊപ്പം വിളമ്പുന്ന ചട്നികളിൽ വ്യത്യസ്തത കൊണ്ടു വരിക എന്നതാണ് ഏകമാർഗ്ഗം. എല്ലാദിവസവും ഒരേ രീതിയിലുള്ള

ചട്ണി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ ചട്നിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചട്നി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ : കാൽ കപ്പ് അളവിൽ സാമ്പാർ പരിപ്പ്, അതേ അളവിൽ ഉഴുന്ന്, മൂന്ന് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞെടുത്തത്, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, കറിവേപ്പില, 3 ഉണക്കമുളക്, ഒരു ചെറിയ കഷണം തക്കാളി, കാൽ കപ്പ് തേങ്ങ ചിരകിയത്, ആവശ്യത്തിന് ഉപ്പ് ഇത്രയും സാധനങ്ങളാണ്.

ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച പരിപ്പും ഉഴുന്നുമിട്ട് ഇളം ബ്രൗൺ നിറം ആകുന്നത് വരെ വറുത്തെടുക്കുക. ശേഷം തക്കാളിയും, ഇഞ്ചിയും, വെളുത്തുള്ളിയും, ചെറിയ ഉള്ളി എന്നിവയും ഇട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. തേങ്ങ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അവസാനമായി കറിവേപ്പില കൂടി ഇട്ടുകൊടുത്ത ശേഷം ഒന്ന് മിക്സ് ചെയ്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.

ഇത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചട്നിയിൽ ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. ചട്നിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാനായി ഒരു ചെറിയ പാനിൽ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ കടുകും മുളകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. ഈയൊരു താളിപ്പ് കൂടി ചട്നിയിലേക്ക് ചേർത്ത് മിക്സ് ചെയ്യുമ്പോൾ നല്ല രുചി കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Recipe Video Credit : LAYA KITCHEN


Easy Idli Dosa Chutney Recipe (Coconut Chutney)

Ingredients:

  • 1 cup grated coconut (fresh or frozen)
  • 2 tbsp roasted chana dal (pottukadala)
  • 1–2 green chilies (adjust to taste)
  • 1 small piece of ginger
  • Salt to taste
  • ¼ cup water (adjust for consistency)

For tempering:

  • 1 tsp coconut oil
  • ½ tsp mustard seeds
  • 1 dried red chili
  • A few curry leaves

Instructions:

  1. In a mixer jar, grind grated coconut, roasted chana dal, green chilies, ginger, and salt with water to a smooth chutney.
  2. Transfer the chutney to a bowl.
  3. Heat coconut oil in a small pan. Add mustard seeds and let them splutter.
  4. Add red chili and curry leaves. Sauté for a few seconds.
  5. Pour the tempering over the chutney and mix well.

Serve with hot idli or crispy dosa!

ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ഒന്ന് ചെയ്തു നോക്കൂ; ഒരാഴ്ചത്തേയ്ക്ക് ഇനി വേറെ കറി അന്വേഷിക്കേണ്ട.. | Tasty Ulli Curd Recipe video