രണ്ട് പഴയ സോക്സുകൊണ്ട് ചൂലിൽ ഈ സൂത്രം ചെയ്തുനോക്കൂ.!! ജോലിക്കാരിയും വേണ്ട വാക്വംക്ലീനറും വേണ്ട; വീട് ക്ലീനിങ് ഇനി എന്തെളുപ്പം | Easy Home cleaning method using old socks
Easy Home cleaning method using old socks
Easy Home cleaning method using old socks: നമ്മുടെയെല്ലാം വീടുകളിൽ സ്കൂളിൽ പോകുന്ന കുട്ടികളോ, ജോലിക്ക് പോകുന്ന ആളുകളോ ഒക്കെ ഉണ്ടെങ്കിൽ കൂടുതലായും ഉപയോഗിക്കേണ്ടി വരാറുള്ള ഒന്നായിരിക്കും സോക്സുകൾ. വളരെ പെട്ടെന്ന് തന്നെ ഇവ മുഷിഞ്ഞു ചീത്തയായി പോകാറുമുണ്ട്. അത്തരത്തിലുള്ള പഴകിയ സോക്സുകൾ കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതിനു പകരമായി
പഴയ സോക്സുകൾ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ സോക്സ് എടുത്ത് അതിനെ രണ്ട് ഭാഗങ്ങളായി മുറിച്ചു വയ്ക്കാം. പ്രധാനമായും ക്ലീനിങ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ സോക്സുകൾ ഉപയോഗിക്കാനായി സാധിക്കുക. അതിനായി ഒരു പ്രത്യേക ലിക്വിഡ് തയ്യാറാക്കി എടുക്കാം. ഒരു പാത്രത്തിലേക്ക് അല്പം പേസ്റ്റ്, ഒരു നാരങ്ങയുടെ നീര്, ബേക്കിംഗ് സോഡാ എന്നിവ ഇട്ടശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ശേഷം അതിലേക്ക് അല്പം വെള്ളം കൂടി ഒഴിച്ചു കൊടുക്കണം. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തിയാണ് ക്ലീനിങ് ചെയ്തെടുക്കുന്നത്. പ്രധാനമായും ഷർട്ടിന്റെ കോളറിലും മറ്റും പറ്റിപ്പിടിച്ച അഴുക്കുകളെല്ലാം ഈ ഒരു രീതിയിലൂടെ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും. അതിനായി നേരത്തെ മുറിച്ചുവെച്ച സോക്സിന്റെ അകത്തേക്ക് തുണികൾ കഴുകാനായി ഉപയോഗിക്കുന്ന ബ്രഷ് കയറ്റി വയ്ക്കുക. ശേഷം തയ്യാറാക്കി വച്ച ലിക്വിഡ് ഷർട്ടിന്റെ കോളറിലേക്ക് സ്പ്രെ ചെയ്ത ശേഷം സോക്സിൽ കയറ്റി വച്ച ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്. മുറിച്ചുവെച്ച സോക്സിന്റെ
അറ്റം ചൂലിൽ വച്ചു കൊടുക്കുകയാണെങ്കിൽ അതിന്റെ അറ്റം ഉപയോഗപ്പെടുത്തി വീടിനകത്തുള്ള ചെറിയ ഇടുക്കുകളെല്ലാം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടാതെ ഫ്രിഡ്ജ് ഓപ്പൺ ചെയ്യുന്ന ഭാഗത്ത് വാഷറിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ കളയാനായി തയ്യാറാക്കി വെച്ച ലിക്വിഡ് ആദ്യം സ്പ്രേ ചെയ്തു കൊടുക്കുക. ശേഷം ഒരു ഉപയോഗിക്കാത്ത ചീർപ്പ് എടുത്ത് അത് സോക്സിന്റെ അകത്തേക്ക് കയറ്റി ലിക്വിഡ് സ്പ്രെ ചെയ്ത ഭാഗത്തേക്ക് ഇറക്കി ഒന്ന് വലിച്ചെടുത്താൽ മാത്രം മതിയാകും. ഇത്തരം കൂടുതൽ ട്രിക്കുകൾക്കായി വീഡിയോ കാണാവുന്നതാണ്.