Easy evening snack using banana recipe

നേന്ത്രപഴം കഴിക്കാൻ മടിയുള്ള കുട്ടികൾ പോലും ചോദിച്ചു വാങ്ങി കഴിക്കും.!! 2 നേന്ത്രപ്പഴം കൊണ്ട് ഇങ്ങനെയൊരു സ്നാക്ക് ഉണ്ടാക്കിനോക്കൂ | Easy evening snack using banana recipe

Easy evening snack using banana recipe

Easy evening snack using banana recipe: ഇന്ന് നമ്മൾ തയാറാക്കാൻ പോകുന്നത് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു 4 മാണി പലഹാരമാണ്. നേന്ത്രപഴം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെയൊന്ന് ഉണ്ടാക്കി കൊടുക്കൂ.. കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും. വയറും മനസും ഒരുപോലെ നിറക്കുന്ന ഈ പലഹാരത്തെ പാട്ടി കൂടുതൽ അറിയാം..

  • നെയ്യ്
  • തേങ്ങ
  • മൈദാ
  • കോൺഫ്ലവർ
  • പഞ്ചസാര
  • ഏലക്ക പൊടി
  • നേന്ത്ര പഴം

ഒരു പാനിലേക്ക് 2 ടേബിൾസ്പൂൺ നെയ്യ് ഒഴിക്കാം.. ഇത് ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ചു അണ്ടിപരിപ്പും മുന്തരിയും ഇട്ട് ഒന്ന് വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് 250 ഗ്രാമോളം തേങ്ങാ ചിരകിയതും ചേർത്ത് നന്നായി ഇളക്കി കൊടുക്കാം, ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന നേന്ത്രപഴം കൂടി ചേർക്കാം. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഏലക്കാ പൊടിയും ഇട്ടശേഷം നന്നായി മിക്സ് ചെയത് നന്നയി വഴറ്റിയെടുക്കാം.

നന്നായി വഴണ്ട് വന്നതിനുശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൻ അരിപ്പൊടിയും ചേർത്ത് ഒന്നുകൂടി നന്നായി വഴറ്റി മാറ്റിവെക്കാം. ചൂടറിയതിന് ശേഷം നല്ല ഷേപ്പ് ആക്കി എടുക്കാം. ശേഷം പൊരിച്ചെടുക്കാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് 2 ടേബിൾസ്പൂൺ കോൺഫ്ലവറും 1 സ്പൂൺ മൈദയും നന്നായി മിക്സ് ചെയ്തെടുക്കാം. ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയാം. ബാക്കി വിശദമായി വിഡിയോയിൽ കൊടുത്തിട്ടുണ്ട്.. Hisha’s Cookworld