2 മുട്ട 2 മിനുട്ട് കഴിച്ചാലും കഴിച്ചാലും മതിയാവില്ല.!! ഞൊടിയിടയിൽ ഒരു കിടിലൻ പലഹാരം | Easy egg 2 minute breakfast recipe
Easy egg 2 minute breakfast recipe
നിങ്ങളുടെ അടുക്കളയിൽ രണ്ട് മുട്ട ഇരിപ്പുണ്ടോ? രണ്ട് മുട്ട ഉപയോഗിച്ച് തയ്യാറാക്കാവുന്ന നല്ല രുചികരമായ ഒരു പലഹാരത്തിന്റെ റെസിപി പരിചയപ്പെട്ടാലോ. ബ്രേക്ക്ഫാസ്റ്റായും നാലുമണി പലഹാരമായുമെല്ലാം ഉണ്ടാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. വെറും രണ്ട് മുട്ട ഉപയോഗിച്ച് രണ്ട് മിനുട്ടില്‍ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന എത്ര കഴിച്ചാലും മതിവരാത്ത ഈ വിഭവം ഉണ്ടാക്കാം.
- മുട്ട – 2
- സവാള – 1
- ഉരുളക്കിഴങ്ങ് – 1
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- മുളക്പൊടി – ആവശ്യത്തിന്
- കറിവേപ്പില
- ഉപ്പ്
- കടലമാവ് – 1/4 കപ്പ്
- വെള്ളം – 2 ടേബിൾ സ്പൂൺ
- ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- ഓയിൽ – ആവശ്യത്തിന്
ഈ വിഭവത്തിലെ പ്രധാന ചേരുവ മുട്ടയാണ്. ആദ്യമായി രണ്ട് മുട്ട പുഴുങ്ങി നല്ലപോലെ ഗ്രേറ്റ് ചെയ്തത് ഒരു ബൗളിലേക്ക് മാറ്റാം. ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ഒരു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുത്തതും ചേർത്ത് കൊടുക്കാം. കൂടെ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും എരിവിന് ആവശ്യമായ മുളകുപൊടിയും കുറച്ച് കറിവേപ്പിലയും കാൽ കപ്പ് കടലമാവും ആവശ്യത്തിന് ഉപ്പും രണ്ട് ടേബിൾ സ്പൂൺ വെള്ളവും
കൂടെ ചേർത്ത് നമുക്ക് ഉരുട്ടിയെടുക്കാൻ പാകത്തിൽ നന്നായി മിക്സ് ചെയ്തെടുക്കാം. ഈ മാവ് കയ്യിൽ വെച്ച് ഉരുട്ടിയ ശേഷം പരത്തിയെടുത്ത് റൗണ്ട് ഷേപ്പിൽ ആക്കി എടുക്കാം. ശേഷം ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് നല്ലപോലെ വേവിച്ചെടുക്കാം. നല്ല ക്രിസ്പി ആവുന്നതുവരെ വേവിച്ചെടുത്ത ശേഷം കോരി മാറ്റാം. വീട്ടിലുള്ള വിഭവങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന രുചികരമായ പലഹാരം റെഡി.She book Easy egg 2 minute breakfast recipe