Easy Dry Prawns Fry recipe

ഉണക്ക ചെമ്മീന്‍ ഇങ്ങനെ വറുത്ത് കഴിച്ചിട്ടുണ്ടോ ? വയറു നിറയെ ചോറുണ്ണാന്‍ ഇനി വേറെ ഒരു കറിയും വേണ്ട | Easy Dry Prawns Fry recipe

Easy Dry Prawns Fry recipe

Easy Dry Prawns Fry recipe : ഉണക്കച്ചെമ്മീൻ ഇതുപോലെ വറുത്തു കഴിഞ്ഞാൽ ചോറ് കഴിക്കാൻ വേറെ ഒന്നിന്റെയും ആവശ്യമില്ല, ഇത് മാത്രം മതി അത്രയും രുചികരമായ ഉണക്ക ചെമ്മീൻ വെച്ചിട്ടുള്ള ഒരു ചില്ലി ഫ്രൈ ആണ് ഇനി തയ്യാറാക്കുന്നത്.
ഉണക്ക ചെമ്മീൻ എന്ത് ചെയ്താലും രുചികരം ആണ്, ചെമ്മീൻ വിഭവങ്ങളുടെ ഇഷ്ടം പോലെ ആരാധകരാണ് ഉള്ളത്. ഉണക്കച്ചെമ്മീൻ നന്നായിട്ട് ക്ലീൻ ചെയ്ത്

കഴുകി വൃത്തിയാക്കി ഉണക്കി എടുത്തിട്ടുള്ളതാണ് ഇതിനായി ഉപയോഗിക്കുന്നത്. മണ്ണൊന്നുമില്ലാത്ത ഉണക്ക ചെമ്മീൻ ഒരു ചീന ചട്ടിയിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ആദ്യം വറുത്തെടുക്കണം, വറുക്കുമ്പോൾ തീ കുറച്ചുവെച്ച് നന്നായിട്ട് ക്രിസ്പി ആയിട്ട് വേണം ഇത് വറുത്തെടുക്കേണ്ടത് വറുത്ത് കഴിഞ്ഞാൽ പിന്നെ ഇതൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.അതേ എണ്ണയിൽ തന്നെ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത്

കൊടുത്ത് നന്നായിട്ട് വഴറ്റി എടുക്കാം, ഇത് വഴറ്റിയെടുത്തതിനുശേഷം മാത്രം ഉണക്കമുളക് ചതച്ചതും, കൂടി ചേർത്ത് വീണ്ടും ഇത് മിക്സ് ചെയ്ത് യോജിപ്പിക്കാം. അതിലേക്ക് കറിവേപ്പിലയും ചേർത്ത്, ശേഷം കാശ്മീരി മുളകുപൊടി ചേർത്ത്, വീണ്ടും വഴറ്റിയെടുക്കുക, അതിലേക്ക് വറുത്തു വച്ചിട്ടുള്ള ഉണക്കചെമ്മീനും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു വറുത്തെടുക്കാം. വളരെ രുചികരവും ഹെൽത്തിയും

ആണ് ഈ ഒരു റെസിപ്പി, ചോറ്കഴിക്കാൻ ഈ ഒരൊറ്റ വിഭവം മാത്രം മതി വളരെ ഹെൽത്തി ആയിട്ടുള്ള ഈ വിഭവം തയ്യാറാക്കാൻ അധികം സമയവും ആവശ്യമില്ല.. മറ്റു കറികൾ എന്തിനാ എന്ന് ചോദിച്ചു പോകും ഈ വിഭവം കഴിച്ചാൽ. ഉണക്ക ചെമ്മീൻ കുറച്ചുകാലം സൂക്ഷിച്ചുവെച്ച് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഉണക്ക ചെമ്മീന് കൊണ്ട് കറി ആയാലും, ചെമ്മീന്റെ പൊടി ആയാലും ചോറിന്റെ കൂടെ വളരെയധികം രുചികരവും ആണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് ചേരുവകൾ എത്ര ചേർത്തിട്ടുണ്ട് എന്നുള്ളതെല്ലാം തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. NEETHA’S TASTELAND