Easy breakfast using leftover rice

ചോറ് ബാക്കിയായോ ? ബാക്കിയായ ചോറ് ഇനി കളയല്ലേ.! വെറും രണ്ടു ചേരുവകൊണ്ട് രാവിലെ ഇനി എന്തളുപ്പം | Easy breakfast using leftover rice

breakfast using leftover rice

Easy breakfast using leftover rice: നമ്മുടെ വീടുകളിൽ കണ്ട് വരുന്ന ഒരു പ്രശ്നമാണ് അല്ലേ ചോറ് ബാക്കി ആവുന്നതും വേവ് ഏറി പോകുന്നതും, എന്നാൽ ഇനി വിഷമിക്കേണ്ട ചോറും മൈദയും വെച്ച് നമുക്ക് ഒരു കിടിലൻ നാല് മണി പലഹാരം ഉണ്ടാക്കാം, എന്നാൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ??

ചേരുവകകൾ

  • ചോറ്: 1 കപ്പ്
  • വെള്ളം
  • ⁠മൈദ: 1 കപ്പ്
  • ഉപ്പ് ആവശ്യത്തിന്
  • ഉരുളൻകിഴങ്ങ്: 3-4 എണ്ണം
  • സവാള: 1/2
  • ⁠പച്ചമുളക്: 2 എണ്ണം
  • മല്ലിച്ചെപ്പ്
  • കറിവേപ്പില
  • ചെറിയ ജീരകം: 1 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുളളി പേസ്റ്റ്: 1 ടീസ്പൂൺ
  • ഗരം മസാല: 1 ടീസ്പൂൺ
  • ⁠വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരുകപ്പ് ചോറ്, 2 ടേബിൾ സ്പൂണ് വെള്ളം എന്നിവ ഒഴിച്ചു കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക, ശേഷം ഇതു മറ്റൊരു ബൗളിലേക്ക് മാറ്റി കൊടുക്കാം ശേഷം ഇതിലേക്ക് 1 കപ്പ് മൈദ, ആവശ്യത്തിനു ഉപ്പ് എന്നിവ ഇട്ടു കൊടുത്ത് നന്നായി ഇളക്കി കൊടുക്കുക, വെള്ളം ഉപയോഗിക്കേണ്ടതില്ല, കുഴച്ചെടുത്തതിനു ശേഷം മാവിന്റെ മുകളിലായി 1 ടീസ്പൂൺ വെളിച്ചെണ്ണ പുരട്ടി കൊടുക്കുക, ശേഷം 10 മിനുറ്റ് റെസ്റ്റ് ചെയ്യാൻ വെക്കാം,

ഇനി മസാലയ്ക്ക് വേണ്ടി മൂന്നോ നാലോ ഉരുളൻകിഴങ്ങ് തൊലി കളഞ്ഞു വളരെ ചെറുതായി കട്ടോ ചോപ്പോ ചെയ്തു എടുക്കുക, ശേഷം ഒരു സവാളയുടെ പകുതി, 2 പച്ചമുളക്, മല്ലിച്ചെപ്പ് കറിവേപ്പ് എന്നിവ ചെറുതായി അരിഞ്ഞെടുക്കുക, ഇനി പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ചൂടാക്കുക, ചൂടാവുമ്പോൾ അതിലേക്ക് 1 ടീസ്പൂൺ ചെറിയ ജീരകം, സവാള എന്നിവ ഇട്ടുകൊടുത്ത് ഇളക്കുക വാടി വരുമ്പോൾ അതിലേക്ക് 1 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുളളി പേസ്റ്റ്, പച്ചമുളക് എന്നിവ ഇട്ട്കൊടുത്ത് മണം

പോവുന്നത് വരെ ഇളക്കുക ശേഷം റെഡ് കളറായി വരുമ്പോൾ ഉരുളൻകിഴങ്ങ് ചേർത്ത്കൊടുക്കാം ശേഷം തീ കുറച്ചു വേവിച്ചെടുക്കാം, ഇനി ഇതിലേക്ക് കുറച്ച് മഞ്ഞൾപൊടി, 1 ടീസ്പൂൺ ഗരം മസാല , കുരുമുളക് പൊടി എന്നിവ ഇട്ട് കൊടുത്ത് നന്നായി ഇളക്കുക, ഉപ്പ് ഇല്ലെങ്കിൽ ഇട്ട് കൊടുക്കുക, മല്ലിച്ചെപ്പ്, കറിവേപ്പില എന്നിവ ഇട്ട് കൊടുത്ത് നന്നായി ഇളക്കി കൊടുക്കുക, ശേഷം മറ്റൊരു ബൗളിലേക്ക് ചൂടാറാൻ മാറ്റുക, ഇനി മാവ് ബോൾസ് ആയി ഉരുട്ടി എടുക്കുക ശേഷം ഇത് ചെറിയ രീതിയിൽ പരത്തി എടുക്കുക നല്ലവണ്ണം കനം കുറഞ്ഞ് പോവാതെ ശ്രദ്ധിക്കണം , ശേഷം ഇതിൽ ഫില്ലിംഗ് വെച്ചു ഒട്ടിച്ചു കൊടുത്ത് വീണ്ടും പരത്തി എടുക്കുക, ഇനി ഫ്രൈ ചെയ്യാൻ വേണ്ടി അടുപ്പത്ത് പാൻ വെച്ച് എണ്ണ ചൂടാക്കുക, ചൂടായി വരുമ്പോൾ റെഡി ആക്കി വെച്ചത് ഇട്ട് കൊടുത്ത് പൊരിച്ചെടുക്കുക , എണ്ണയിലേക്ക് ഇട്ടു 1 മിനുട്ടിന് ശേഷം മറിച്ചിട്ടും ഫ്രൈ ചെയ്തു എടുക്കുക ഇപ്പോൾ നമ്മുടെ സൂപ്പർടേസ്റ്റി സ്നാക്ക് റെഡി ആയിട്ടുണ്ട്!!! Easy breakfast using leftover rice Malappuram Thatha Vlogs by Ayishu