Easy Breakfast soft അപ്പം Recipe

രാവിലത്തേക്ക് എന്തൊരു എളുപ്പം.! പഞ്ഞി പോലൊരു സോഫ്റ്റ് അപ്പം ഇങ്ങനെ ഒന്ന് തയാറാക്കിനോക്കൂ | Easy Breakfast soft അപ്പം Recipe

Easy Breakfast soft appam Recipe

Easy Breakfast soft appam Recipe: എന്നും രാവിലെ ബ്രേക്ക്ഫാസ്റ്റിനു അപ്പവും പുട്ടും ദോശയും എല്ലാം കഴിച്ചു മടുത്തവർ ആണല്ലേ നമ്മളിൽ പലരും, അതിന് ഒരു പരിഹാരമായി ഇനി മുതൽ ബ്രേക്ക്ഫാസ്റ്റിനു ഒരു കിടിലൻ സോഫ്റ്റ് ആയിട്ടുള്ള പഞ്ഞി പോലുള്ള അപ്പം ഉണ്ടാക്കി നോക്കിയാലോ? കുറച്ച് ചേരുവകൾ വെച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു പഞ്ഞി പോലുള്ള അപ്പമാണിത്, ഈ അപ്പം ചെറിയവർക്കും വലിയവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു സോഫ്റ്റ് അപ്പമാണിത് , മാത്രമല്ല പഞ്ഞിപോലുള്ള ഈ അപ്പം കാണാനും കഴിക്കാനും ഒരു പോലെ നല്ലതാണ്, ഇതു ഒരു വെറൈറ്റി പഞ്ഞി അപ്പമാണ്, എങ്ങനെയാണ് ഈ പഞ്ഞി പോലുള്ള അപ്പം ഉണ്ടാക്കുക എന്ന് നോക്കിയാലോ?!

  • പച്ചരി : 2 കപ്പ്
  • ചോറ് : 1 കപ്പ്
  • തേങ്ങ : 1 കപ്പ്
  • പഞ്ചസാര : 1 ടേബിൾ സ്പൂൺ
  • ഇൻസ്റ്റന്റ് യീസ്റ്റ് : 1 ടീസ്പൂൺ
  • ഉപ്പ് : ആവശ്യത്തിന്
  • വെളിച്ചെണ്ണ : ആവശ്യത്തിന്
  • വെള്ളം

ആദ്യം ഒരു ബൗൾ എടുക്കുക അതിലേക്ക് 2 കപ്പ് പച്ചരി ഇട്ടു കൊടുത്ത് നന്നായി കഴുകുക, ശേഷം കുറച്ചു കൂടുതൽ വെള്ളം ഒഴിച്ച് കൊടുത്ത് 4 മണിക്കൂർ കുതിർത്തി എടുക്കുക, 4 മണിക്കൂറിന് ശേഷം അരിപ്പയിൽ ഇട്ടു കൊടുത്ത് വെള്ളം ഊറ്റി എടുക്കുക, വെള്ളം പോയതിനു ശേഷം ഇതിലേക്ക് 1 കപ്പ് ചോർ ചേർത്ത് കൊടുക്കാം, പിന്നെ 1 കപ്പ് തേങ്ങയും, 1 ടേബിൾ സ്പൂൺ പഞ്ചസാരയും, 1/2 ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ്, ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ഇൻസ്റ്റന്റ് യീസ്റ്റ് അല്ല എടുക്കുന്നത് എങ്കിൽ ചെറു ചൂടുവെള്ളത്തിൽ

കലക്കി അരച്ച് കൊടുക്കുമ്പോൾ ചേർത്താൽ മതി, ശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇതു ഇട്ടു കൊടുത്ത് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം, 2 പ്രവശ്യമായി അരച്ച് എടുക്കേണ്ടി വരും, ശേഷം ഇതു മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, പൊങ്ങി വരാനുള്ളത് കൊണ്ട് അത്യാവശ്യം വലിയ പാത്രം എടുക്കണം, ശേഷം നന്നായി ഇളക്കി കൊടുക്കുക, ഒരുപാട് ലൂസും കട്ടിയും ആവാതെ വേണം ബാറ്റർ തയ്യാറാക്കി എടുക്കാൻ, ശേഷം അടച്ചു വെച്ചു 4 മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വെക്കാം,

പൊങ്ങി വന്നതിനു ശേഷം നന്നായി ഒന്ന് ഇളക്കി കൊടുക്കാം, ശേഷം ഇതു ചുട്ടെടുക്കാൻ വേണ്ടി ഉണ്ണിയപ്പ ചട്ടി അടുപ്പത്തു വെച്ചു ചൂടാക്കുക, ചൂടായി വന്നാൽ എണ്ണ പുരട്ടി കൊടുത്തതിനു ശേഷം മാവ് ഒഴിച്ചു കൊടുക്കുക, ശേഷം തീ മീഡിയം ഫ്ളൈമിൽ വച്ച് അടച്ചുവെച്ച് 3-4 മിനിറ്റ് വേവിച്ചെടുക്കാം, ശേഷം ഇതിന്റെ ഒരു ഭാഗം വെന്തു വന്നാൽ മറിച്ചിട്ട് കൊടുത്ത് അടുത്ത വശവും വേവിച്ചെടുക്കുക, 1 മിനിറ്റ് വേവിച്ചെടുത്താൽ മതി, ഇപ്പോൾ നമ്മുടെ പഞ്ഞി പോലുള്ള സോഫ്റ്റ്‌ അപ്പം റെഡി ആയിട്ടുണ്ട്!!!!