ബ്രേക്ക്ഫാസ്റ്റിന് ഇതിനും നല്ലത് ഇല്ല.!! എന്റെ പൊന്നേ രാവിലത്തേക്കും വൈകിട്ടത്തേക്കും ഇനി ഇത് മതി അസാധ്യ രുചി | Easy breakfast recipe
Easy breakfast recipe
Easy breakfast recipe: മിക്ക വീടുകളിലും രാവിലെ കഴിക്കാനായി എന്തു ഉണ്ടാക്കണമെന്ന ചിന്തയിൽ ആയിരിക്കും മിക്ക വീട്ടമ്മമ്മാരും ഉണ്ടാവുക. ഇതേ അവസ്ഥ തന്നെയാണ് ഇവനിംഗ് സ്നാക്ക് തയ്യാറാക്കുമ്പോഴും പലർക്കും ഉണ്ടാകാറുള്ളത്. സ്ഥിരമായി ഒരേ സാധനം ഉണ്ടാക്കി മടുത്ത ആളുകൾക്ക് വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു
രുചികരമായ പലഹാരത്തിന്റെ റെസിപ്പി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ അരിപ്പൊടി, തേങ്ങ, പഞ്ചസാര, ഉപ്പ്, നേന്ത്രപ്പഴം എന്നിവയാണ്. ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് തരിയില്ലാത്ത അരിപ്പൊടി, അരക്കപ്പ് തേങ്ങ, മൂന്നോ നാലോ ടേബിൾ സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, രണ്ട് കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റി വെക്കാവുന്നതാണ്. അതിനു ശേഷം സ്റ്റൗവിൽ ഒരു പാൻ വച്ച്
ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവയിട്ട് വറുത്തെടുക്കുക. അതേ പാനിലേക്ക് അരക്കപ്പ് തേങ്ങ, രണ്ട് ടീസ്പൂൺ പഞ്ചസാര, ചെറുതായി നുറുക്കിവെച്ച നേന്ത്രപ്പഴം എന്നിവ ചേർത്ത് നല്ലതുപോലെ ഒന്ന് വലിയിപ്പിച്ചെടുക്കുക. അതിനു ശേഷം ഒരു വട്ടമുള്ള പാത്രം എടുത്ത് അതിന്റെ അടി ഭാഗത്ത് വട്ടത്തിൽ വാഴയില മുറിച്ച് വയ്ക്കാവുന്നതാണ്.ശേഷം തയ്യാറാക്കി വച്ച മാവ് ഒഴിച്ച്
അതിനു മുകളിൽ ഒരു ലയർ പഴത്തിന്റെ മിക്സ് ഇട്ടു കൊടുക്കുക. വീണ്ടും മാവ് ഒഴിച്ച് ഒരു ലയർ കൂടി ഇതേ രീതിയിൽ പഴം ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം ഈ ഒരു മിക്സ് 30 മിനിറ്റ് നേരം നല്ലതുപോലെ ആവി കേറ്റി എടുക്കുക. ഇപ്പോൾ നല്ല രുചികരമായ സ്നാക്സ് തയ്യാറായിക്കഴിഞ്ഞു. പിന്നീട് ഇഷ്ടമുള്ള സൈസിൽ കട്ട് ചെയ്ത് എടുത്ത് ഉപയോഗിക്കാവുന്നതാണ് .Amma Secret Recipes
An easy breakfast recipe that’s quick, healthy, and filling is vegetable upma—a South Indian classic. Made by roasting rava (semolina) and cooking it with sautéed onions, green chilies, ginger, and mixed vegetables like carrots, peas, and beans, this dish is both flavorful and nutritious. Tempered with mustard seeds, urad dal, curry leaves, and a pinch of salt, the mixture is simmered with hot water until soft and fluffy. Ready in under 15 minutes, upma is perfect for busy mornings and can be enjoyed on its own or with coconut chutney for extra taste.