Easy Beef Kuruma Recipe

ബീഫ് കൊണ്ടൊരു കുറുമക്കറി.! ബീഫ് കുറുമ ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കൂ.! പ്ലേറ്റ് കാലിയാകുന്ന വഴിയറിയില്ല | Easy Beef Kuruma Recipe

Easy Beef Kuruma Recipe

ബീഫ് കുറുമ കഴിച്ചിട്ടുണ്ടോ? പാലപ്പം,പത്തിരി, ഇടിയപ്പം അങ്ങനെ എന്തിന്റെ കൂടെ വേണമെങ്കിലും കഴിക്കാൻ കഴിയുന്ന ഒരു അടിപൊളി ഐറ്റമാണ് ബീഫ് കുറുമ. ഒരിക്കൽ ടേബിളിൽ സെർച്ച് ചെയ്താൽ മതി. വീട്ടിലുള്ളവരുടെ മനസ്സ് കീഴടക്കാം. എങ്ങനെ ഇത് ഉണ്ടാക്കാം എന്ന് നോക്കാം.

Ingredients

  • ഇറച്ചി/ബീഫ് – അരക്കിലോ
  • സവാള -മൂന്നെണ്ണം
  • തക്കാളി -രണ്ടെണ്ണം
  • വെളുത്തുള്ളി – ഒരു ടേബിൾ സ്പൂൺ
  • ഇഞ്ചി
  • പച്ചമുളക് – രണ്ടെണ്ണം
  • അണ്ടിപ്പരിപ്പ്
  • മഞ്ഞൾപ്പൊടി
  • പെരും ജീരകം
  • തേങ്ങാപ്പാൽ
  • കറിവേപ്പില
  • വറ്റൽ മുളക് – രണ്ടെണ്ണം
  • കുരുമുളക് പൊടി -2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം :

ആദ്യമായി ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ഇത് ചൂടായി വന്നതിന് ശേഷം മീഡിയം സൈസിലുള്ള മൂന്ന് സവാള അരിഞ്ഞത് അതിലേക്ക് ഇടുക. തുടർന്ന് നന്നായി ഇളക്കാം.ശേഷം അരിഞ്ഞു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർക്കുക . ഇനി ഇവയെല്ലാം നന്നായി വയറ്റിയതിനുശേഷം അല്പം കറിവേപ്പില അതിലേക്ക് ഇടുക. തുടർന്ന് ഒരു ടീസ്പൂൺ ഗരം മസാലയും, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും,

അല്പം മഞ്ഞൾപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ഇട്ട് വീണ്ടും ഇളക്കാം. ഇനി കഴുകി വൃത്തിയാക്കിയ ഇറച്ചി ഇതിലേക്ക് ഇടാം. ശേഷം അല്പം വെള്ളവും ആവശ്യത്തിന് ഉപ്പും ഇതിലേക്കിടാം. ഇനി ഇത് വേവിക്കാനായി വെക്കാം. ആറോ ഏഴോ വിസിലടിക്കുന്നത് വരെ വേവിക്കാൻ വെക്കാം. ഇനി ഒരു പാത്രത്തിലേക്ക് ഈ വെന്ത ഇറച്ചി മാറ്റണം. ശേഷം അത് തീയിൽ വെക്കുക. തുടർന്ന് കശുവണ്ടി പേസ്റ്റ് പരുവത്തിൽ

അരച്ചെടുത്തത് ഇതിലേക്ക് ചേർക്കാം. ഇനി അര ടീ സ്പൂൺ കുരുമുളക് പൊടിയും, കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് ഇളക്കാം. തുടർന്ന് ലോ ഫ്ലൈയ്മിൽ ഇത് അടച്ചു വെക്കാം. മൂന്ന് മിനിറ്റിന് ശേഷം തുറക്കാവുന്നതാണ്. ശേഷം അരക്കപ്പ് തേങ്ങാപ്പാൽ തീ ഓഫ് ചെയ്തതിനു ശേഷം ഇതിലേക്ക് ചേർക്കാം. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കാൻ വെക്കുക. ചൂടായതിന് ശേഷം അര ടീസ്പൂൺ കടുകും, അല്പം പെരുംജീരകവും, വറ്റൽ മുളകും ചേർക്കാം. പിന്നീട് അല്പം സവാളയും കറിവേപ്പിലയും ഇടാം.ഇതൊന്ന് വയറ്റി വന്നതിന് ശേഷം കുറുമയിലേക്ക് ഒഴിക്കാം. ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കുക. ബീഫ് കൊണ്ട് മാത്രമല്ല എല്ലാ തരം ഇറച്ചി കൊണ്ടും ഇത് തയ്യാറാക്കാവുന്നതാണ്. video credit:Village Spices