ചായ തിളക്കുന്ന സമയം കൊണ്ട് കറുമുറെ കൊറിച്ചിരിക്കാൻ കിടിലൻ നാലുമണി പലഹാരം.! ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Easy Banana Snack Recipe
Easy Banana Snack Recipe
Easy Banana Snack Recipe: വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്, പുറമേ ക്രിസ്പി ആയും അകമേ സോഫ്റ്റ് ആയുമുള്ള ഒരു കിടിലൻ പലഹാരമാണ്, ഈ പലഹാരം തയ്യാറാക്കുന്നത് നേന്ത്ര പഴം കൊണ്ടാണ്, അതുകൊണ്ടുതന്നെ ഇനി കറുത്ത നേന്ത്രപ്പഴം ഉണ്ടെങ്കിൽ അത് കളയേണ്ട ആവശ്യമില്ല. അത് ഉപയോഗിച്ച് നമുക്ക് ഒരു കിടിലൻ നാലുമണി പലഹാരം ഉണ്ടാക്കാം, സമയം കൊണ്ട് തന്നെ നമുക്ക് ഈ പലഹാരം ഉണ്ടാക്കിയെടുക്കാവുന്നതാണ്, അത് പോലെ തന്നെ നേന്ത്ര പഴം കഴിക്കാൻ മടി പിടിച്ചു ഇരിക്കുന്ന കുട്ടികൾക്ക് ആണെങ്കിലും പഴം കറുത്തത് കണ്ട് കഴിക്കാതെ ഇരിക്കുന്ന വലിയവർ ആണെങ്കിൽ ആ പഴം കൊണ്ട് ഇങ്ങനെ ഒരു അടിപൊളി പലഹാരം ഉണ്ടാക്കി കൊടുത്താൽ മതി അവർ കഴിച്ചോളും, അത് മാത്രമല്ല ഈ സ്നാക്സ് പെട്ടന്ന് തന്നെ ഉണ്ടാക്കി എടുക്കാവുന്നത് ആയത് കൊണ്ട് കുട്ടികൾ സ്കൂളിൽ നിന്നു വരുമ്പോഴേക്കും ഉണ്ടാക്കി എടുക്കാവുന്നതാണ്, എന്നാൽ ഈ ടെസ്റ്റി ആയ കിടിലൻ നേന്ത്ര പഴ സ്നാക്സ് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ??
- നന്നായി പഴുത്ത പഴം : മീഡിയം സൈസിലുള്ള ഒന്ന്
- ഏലക്കായ പൊടി: 1/4 ടീസ്പൂൺ
- പഞ്ചസാര: 2 ടേബിൾ സ്പൂൺ
- കടലമാവ്: 1/4 കപ്പ്
- അരിപ്പൊടി: 1/2 കപ്പ്
- ഉപ്പ്
- എണ്ണ
തയ്യാറാക്കുന്ന വിധം:
ഈ 4 മണി പലഹാരം തയ്യാറാക്കുവാൻ വേണ്ടി ആദ്യം ഒരു മിക്സിയുടെ ജാർ എടുക്കുക, ജാറിലേക്ക് നന്നായി പഴുത്ത മീഡിയം സൈസിൽ ഉള്ള ഒരു പഴം കട്ട് ചെയ്ത് ഇട്ടുകൊടുക്കുക, ഇനി ഇതിലേക്ക് 1/4 ടീസ്പൂൺ ഏലക്കായ പൊടിച്ചത്, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ഇട്ടു കൊടുക്കുക, പഴത്തിന്റെ മധുരത്തിനു അനുസരിച്ചു വേണം പഞ്ചസാര ചേർക്കാൻ, ശേഷം ഇതെല്ലാം നന്നായിട്ട് അരച്ചെടുക്കുക, ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം, അതിനു ശേഷം ഇതിലേക്ക് 1/4 കപ്പ് കടല മാവ്, 1/2 കപ്പ് അരി പൊടി എടുത്തിട്ട് കുറച്ചു കുറച്ചായി ഇട്ടു കൊടുത്ത് കുഴച്ചെടുക്കുക,
ഇതിലേക്ക് ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുക്കാം ശേഷം നന്നായി കുഴച്ചെടുക്കുക, എന്നിട്ട് അതിൽ നിന്നും ചെറിയ ചെറിയ ബൗൾസ് ആക്കി എടുത്ത് നീളത്തിൽ ഫിംഗർ ഷേപ്പിൽ ആക്കി എടുക്കുക, ഒരു നേന്ത്ര പഴം കൊണ്ട് ഒരു പ്ലേറ്റ് വരെ സ്നാക്ക്സ് ഉണ്ടാക്കാൻ പറ്റും, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ചു എണ്ണ ചൂടാക്കുക, എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് നമുക്ക് ഇതു ഇട്ടു കൊടുത്ത് ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് വരെ ഫ്രൈ ചെയ്തു എടുക്കാം, ഫ്രൈ ചെയ്തതിനു ശേഷം ആദ്യം ഇത് സോഫ്റ്റ് ആയിട്ടാവും ഉണ്ടാക്കുക, കുറച്ച് കഴിഞ്ഞു ഇത് ക്രിസ്പി ആയി കിട്ടുന്നതാണ്…ഇപ്പോൾ നമ്മുടെ അടിപൊളി ക്രിസ്പി സ്നാക്സ് റെഡി ആയിട്ടുണ്ട്, ഇത് വളരെ ടേസ്റ്റിയും ഹെൽത്തിയുമായ ഒരു 4 മണി പലഹാരമാണ്…എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കുക!!!!Thanshik World