ആലൂ പൊറോട്ട പെര്‍ഫെക്റ്റായി വീട്ടിൽ എങ്ങനെ ഉണ്ടാക്കാം.!! എത്ര കഴിച്ചാലും മതിവരില്ല.. | Easy Aloo Paratha recipe
Easy Aloo Paratha recipe
ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും ഒരേ രീതിയിൽ തയ്യാറാക്കാവുന്ന രുചികരമായ ആലൂ പറാത്തയുടെ റെസിപി നോക്കിയാലോ. ഒരു പാത്രത്തിൽ പറാത്ത തയ്യാറക്കാൻ ആവശ്യമായ ഗോതമ്പ് പൊടി, വെള്ളവും, ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവ് സോഫ്റ്റ് ആയി തുടങ്ങുമ്പോൾ അതിലേക്ക് എടുത്ത വച്ച ഓയിൽ
കൂടി ചേർത്ത് നന്നായി കുഴച്ചെടുത്ത് മാറ്റി വക്കുക. ശേഷം ഫില്ലിംഗ്സ് തയ്യാറക്കാൻ ഉരുള കിഴങ്ങ് ആവിയിൽ വേവിച്ച ശേഷം ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. തുടർന്ന് എടുത്ത് വച്ച പൊടികളും, ആവശ്യത്തിന് ഉപ്പും,മല്ലിയിലയും, ഇഞ്ചിയും അതിലേക്ക് ചേർത്ത് കൈ ഉപയോഗിച്ച് ഉടച്ചു മിക്സ് ചെയ്യുക. ശേഷം ചപ്പാത്തി മാവ് വലിയ ഉരുളകൾ
ആക്കി മാറ്റി വക്കുക. അതിൽ ഒരു വലിയ ഉരുള എടുത്ത് പൊടിയിൽ മുക്കി വട്ടത്തിൽ പരത്തി എടുത്ത ശേഷം അത് കുഴിച്ച് ഒരു ഉരുള ഫില്ലിംഗ് വക്കണം.ശേഷം മാവ് കൊണ്ട് ഫിലിംങ് കവർ ചെയ്ത ശേഷം വീണ്ടും ചപ്പാത്തി പലകയിൽ വച്ച് പതുക്കെ പരത്തി എടുക്കണം.
ഫില്ലിങ്ങ്സ് പുറത്ത് വരാത്ത രീതിയിൽ വേണം പറാത്ത പരത്തി എടുക്കാൻ. ശേഷം അടുപ്പത്ത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ പരത്തി വച്ച പറാത്ത ചുട്ട് എടുക്കാവുന്നതാണ്. 2 ഭാഗത്തും നെയ്യ് തൂവിയാണ് പറാത്ത തയ്യാറാക്കേണ്ടത്. Sheeba’s Recipes Easy Aloo Paratha recipe