വീട്ടിൽ മുട്ടയുണ്ടോ ? എങ്കിൽ നിങ്ങൾക്കുമുണ്ടാക്കാം ഈ കിടിലൻ റെസിപ്പി; ഉച്ചയൂണിന് ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ.. | Easy 5 minutes Mutta Varaval Recipe
Easy 5 minutes Mutta Varaval Recipe
Easy 5 minutes Mutta Varaval Recipe: ഉച്ചയ്ക്ക് ചോറിനിപ്പം എന്താണുണ്ടാക്കുക എന്നാലോചിച്ചിരിക്കുകയാണോ?. അച്ചാറും തൈരും കൂട്ടി മടുത്തോ. എങ്കിൽ നിങ്ങൾക്കായിതാ ഒരു കിടിലൻ എഗ്ഗ് റെസിപ്പി. വളരെ എളുപ്പത്തിൽ ഉച്ചയൂണിന് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ സൈഡ് ഡിഷാണിത്. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
- നാല് മുട്ട – നാലെണ്ണം
- ചെറിയ ഉള്ളി -15 എണ്ണം
- വെളുത്തുള്ളി -10 എണ്ണം
- മുളകുപൊടി -1 ½ Tbsp
- പെരും ജീരകം -½ tsp
- ഗരം മസാല
- വാളംപുളി
- കുരുമുളക് പൊടി-½ tsp
- ചെറിയ ജീരകം -½ tsp
- കടുക്
- വറ്റൽ മുളക് – രണ്ടെണ്ണം
- ഉപ്പ്
- കറിവേപ്പില
- വെളിച്ചെണ്ണ
Ingredients
- Four eggs – four
- Small onions -15 pieces
- Garlic -10 pieces
- Chili powder -1 ½ Tbsp
- Perum cumin -½ tsp
- Garam masala
- Valampuri
- Black pepper powder -½ tsp
- Small cumin -½ tsp
- Mustard
- Grated chili – two
- Salt
- Curry leaves
- Vegetable oil
How to make Easy 5 minutes Mutta Varaval Recipe
ഇത് തയ്യാറാക്കുന്നതിനായി ആദ്യമായി പതിനഞ്ചു ചെറിയ ഉള്ളിയും, പത്തു വെളുത്തുള്ളിയും, വാളംപുളിയും, ഒന്നര ടേബിൾ സ്പൂൺ മുളക് പൊടിയും, അല്പം കറിവേപ്പിലയും,അര ടീ സ്പൂൺ പെരും ജീരകവും ഒരു മിക്സി ജാറിലെടുത്ത് വെള്ളമില്ലാതെ അരച്ചെടുക്കണം. ശേഷം മാറ്റി വെക്കുക. ഇനി ഒരു പാൻ എടുത്ത് ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാവാനായി വെക്കാം. ശേഷം നാല് മുട്ട പൊട്ടിച്ച് ഇതിലേക്കിടാം. തുടർന്ന് അല്പം ഉപ്പ് ചേർത്ത് നന്നായി ഇളക്കിയെടുക്കാം.
Mutta Varaval (Spicy Egg Roast) is a quick and flavorful Kerala-style dish that can be prepared in just 5 minutes. Begin by hard-boiling eggs and slicing them in half. In a hot pan, heat coconut oil, splutter mustard seeds, then sauté finely chopped onions, garlic, green chilies, and curry leaves until golden. Add turmeric, chili powder, pepper, and a pinch of garam masala, sauté briefly, and place the egg halves cut-side down into the masala. Let them absorb the flavors for a minute or two, gently flip, and roast until slightly crispy. Garnish with fresh coriander leaves and serve hot with rice, chapati, or appam for a perfect quick meal.
ഇടയിൽ അല്പം കുരുമുളക് പൊടിയുമിട്ട് ഇത് ഡ്രൈയായി വരുന്നത് വരെ ഇളക്കുക.ശേഷം മാറ്റി വെക്കാം.ലോ ഫ്ലെയ്മിൽ ആയിരിക്കണം ഇങ്ങനെ ചെയ്യേണ്ടത്. തുടർന്ന് മറ്റൊരു പാനെടുത്ത് അതിലേക്ക് ഒന്നര ടേബിlൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാവാൻ വെക്കുക. ശേഷം അതിലേക്ക് അല്പം കടുകും,വറ്റൽ മുളകും, ചെറിയ ജീരകവും ഇടാം. തുടർന്ന് അല്പം കറിവേപ്പിലയും മാറ്റിവെച്ച അരപ്പും അതിലേക്കിട്ട് പച്ച ചുവ മാറുന്നത് വരെ ഇളക്കാം. ശേഷം തീ കൂട്ടിവെച്ച് അല്പം വെള്ളം ഒഴിക്കുക. ഇനി കുറച്ച് ഉപ്പും ചേർത്ത് നന്നായി ഇളക്കാം. തുടർന്ന് മാറ്റിവെച്ച മുട്ട മിക്സ് ഇതിലേക്കിട്ട് മസാല നന്നായി പിടിക്കുന്നത് വരെ ഇളക്കുക. പിന്നീട് അല്പം കറിവേപ്പിലയും ചേർത്ത് തീ ഓഫ് ചെയ്യാം. വളരെ രുചികരമായ മുട്ട വറവൽ റെഡി. Easy 5 minutes Mutta Varaval Recipe COOK with SOPHY
