ഇഡലി ഇനി സോഫ്റ്റ് ആയില്ലെന്ന് ആരും പറയില്ല.! ബാക്കിവന്ന ചോറുകൊണ്ട് ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.. സൂപ്പർ ടേസ്റ്റ് | Easy 5 minutes idli recipe
Easy 5 minutes idli recipe
Easy 5 minutes idli recipe: നമ്മുടെയെല്ലാം വീടുകളിൽ ചോറ് ബാക്കി വരുന്നത് ഒരു പതിവുള്ള കാര്യമായിരിക്കും. സ്ഥിരമായി ചോറ് ബാക്കി വരുമ്പോൾ അത് കളയുന്ന രീതിയായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ബാക്കിവരുന്ന ചോറ് ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയ ഇഡ്ഡലി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ബാക്കി വന്ന ചോറ്
കളയേണ്ട ആവശ്യം വരുന്നുമില്ല മാവ് അരച്ച് ഇഡലി ഉണ്ടാക്കേണ്ട പണി കുറയ്ക്കുകയും ചെയ്യാം. ചോറ് ഉപയോഗിച്ച് എങ്ങനെ ഇഡ്ഡലി തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ബാക്കി വന്ന ചോറ് മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു കപ്പ് അളവിലാണ് ചോറ് ഉപയോഗിക്കുന്നത് എങ്കിൽ
മുക്കാൽ കപ്പ് അളവിൽ റവ എന്ന് അളവിലാണ് എടുക്കേണ്ടത്. എടുത്തുവച്ച റവ കൂടി ചോറ് അരച്ചെടുത്ത പേസ്റ്റിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് മാവ് അല്പം കട്ടിയുള്ള രൂപത്തിൽ ആയിരിക്കും ഉണ്ടായിരിക്കുക. മാവിനെ നല്ല രീതിയിൽ ലൂസാക്കി എടുക്കാനായി ചൂടുവെള്ളം കുറേശ്ശെയായി അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഈയൊരു രീതിയിൽ ചെയ്തെടുക്കുമ്പോൾ ഒട്ടും കട്ടകൾ ഇല്ലാതെ തന്നെ ഇഡലി മാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ശേഷം മാവ് മൂന്നുമണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. മാവ് നല്ലതുപോലെ പൊന്തി സെറ്റായി വന്നു കഴിഞ്ഞാൽ ഇഡലിത്തട്ട് അടുപ്പത്ത് വച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം നല്ലതുപോലെ തിളച്ച് ആവി വന്നു തുടങ്ങുമ്പോൾ ഇഡ്ഡലിത്തട്ടിലേക്ക് അല്പം എണ്ണ തേച്ച് കൊടുത്ത ശേഷം മാവ് ഒഴിച്ചുകൊടുക്കുക. സാധാരണ ഇഡ്ഡലി തയ്യാറാക്കുന്ന അതേ സമയം കൊണ്ട് തന്നെ ഈയൊരു ഇഡ്ഡലിയും ആവി കയറ്റി എടുക്കാവുന്നതാണ്. അതിനുശേഷം ചൂട് സാമ്പാർ,ചട്നി എന്നിവയിൽ ഏതിനോടൊപ്പം വേണമെങ്കിലും ഇഡലി സെർവ് ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
