വീട്ടിൽ ചിരട്ട ഉണ്ടോ ? കറിവേപ്പില ചെടി ഇനി മരം പോലെ തഴച്ചു വളരും.! വേപ്പില ഇനി കടയിൽ നിന്നും വാങ്ങേണ്ടി വരില്ല ഇങ്ങനെ ചെയ്താൽ | Curry leaves care Video
Curry leaves care Video
നമ്മൾ മലയാളികൾക്ക് കറികൾ തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. കേരളത്തിനകത്ത് മാത്രമല്ല പുറം രാജ്യങ്ങളിലും മറ്റും ജോലി ആവശ്യങ്ങൾക്ക് പോകുന്നവർ പോലും ഒരു കറിവേപ്പില തൈ അവിടെ കൊണ്ടുപോയി നട്ടുപിടിപ്പിക്കുന്നത് ഇപ്പോൾ കൂടുതലായും കണ്ടുവരുന്ന ഒരു കാഴ്ചയാണ്. എന്നാൽ ഇത്തരത്തിൽ കൊണ്ടുപോയി
നടുന്ന കറിവേപ്പില ചെടികൾക്ക് ആവശ്യത്തിന് ആരോഗ്യകരമായ വളർച്ച ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ ആളുകളും. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന ചില ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. കറിവേപ്പില ചെടി നല്ല രീതിയിൽ വളരണമെങ്കിൽ അതിനായി ഉപയോഗിക്കുന്ന മണ്ണ് വളക്കൂട്ട് എന്നിവയിലെല്ലാം പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. വീട്ടിൽ തന്നെ തയ്യാറാക്കിയെടുത്ത ജൈവവളക്കൂട്ട് മിക്സ് ചെയ്ത മണ്ണിലാണ് ചെടി
വളർത്തുന്നത് എങ്കിൽ അവയ്ക്ക് നല്ല രീതിയിൽ വളർച്ച ലഭിക്കുന്നതാണ്. അതല്ല മണ്ണിലാണ് ചെടി നടുന്നത് എങ്കിൽ അടിക്കടി മണ്ണ് ഇളക്കി മിക്സ് ചെയ്തു കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും വളക്കൂട്ട് പ്രയോഗിക്കുന്നതിന് മുൻപായി ചെടിക്ക് ചുറ്റുമുള്ള മണ്ണ് ഇളക്കി നൽകിയാൽ മാത്രമാണ് നല്ല രീതിയിൽ ചെടിക്ക് വേരോട്ടം ലഭിക്കുകയുള്ളൂ. അടുക്കളയിൽ നിന്നും ലഭിക്കുന്ന ഉള്ളിയുടെ തൊലി, മുട്ടത്തോട് എന്നിവയെല്ലാം കറിവേപ്പില തൈക്ക് ചുറ്റുമായി ഇട്ടുകൊടുക്കുകയാണെങ്കിൽ ചെടി ആരോഗ്യകരമായ രീതിയിൽ തന്നെ വളർന്നു കിട്ടും. അതോടൊപ്പം ജൈവവള കമ്പോസ്റ്റ്,
ചാരപ്പൊടി എന്നിവയും ഇടയ്ക്കിടെ ചെടിക്ക് കൊടുക്കേണ്ടതുണ്ട്. കഞ്ഞിവെള്ളം നല്ലതുപോലെ പുളിപ്പിച്ച് അതിൽ ചാരം മിക്സ് ചെയ്ത് ചെടിയുടെ ചുറ്റും ഒഴിച്ചു കൊടുക്കുന്നതും വളരെയധികം നല്ലതാണ്. എന്നാൽ ഒരു കാരണവശാലും പുളിപ്പിച്ച കഞ്ഞിവെള്ളം നേരിട്ട് ചെടിക്ക് ചുറ്റുമായി ഒഴിച്ചു കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണിലാണ് ചെടി നട്ടുപിടിപ്പിച്ചിട്ടുള്ളത് എങ്കിൽ അതിനുചുറ്റും ഉപയോഗിച്ച് കഴിഞ്ഞ ചിരട്ടകൾ നിരത്തി അതിനു നടുക്കായി മണ്ണും വളങ്ങളും ഇട്ടു കൊടുക്കുകയാണെങ്കിൽ ചെടിയുടെ വളർച്ച ഇരട്ടിയായി കിട്ടും. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ കറിവേപ്പില ചെടി ആരോഗ്യപരമായ രീതിയിൽ വളർന്നു കിട്ടുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Curry leaves care Video POPPY HAPPY VLOGS