ചൂട് ചായക്കൊപ്പം കറുമുറെ കൊറിച്ചിരിക്കാൻ ലൊട്ട ഉണ്ടാക്കിയാലോ ? ഇങ്ങനെയൊന്ന് ട്രൈ ചെയ്തുനോക്കൂ | crispy Snack Lotta Recipe
crispy Snack Lotta Recipe
crispy Snack Lotta Recipe: തലശ്ശേരി മാഹി കണ്ണൂർ എന്നിവിടങ്ങളിൽ വളർന്ന പലർക്കും ഈ വിഭവം വളരെ പരിചിതമാണ്, കുട്ടിക്കാലങ്ങളിൽ പലരും കഴിച്ചു വളർന്ന ഒരു അടിപൊളി റെസിപി ആണ് ലോട്ട, ഇത് കച്ചിന്റെ കൂടെയാണ് പലരും കഴിക്കുന്നത്, വളരെ എളുപ്പത്തിൽ കിടിലൻ ടേസ്റ്റിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു കിടിലൻ പലഹാരം ആണ് ലോട്ട, മറ്റുള്ള ജില്ലകളിലെ ആളുകൾക്ക് ഈ പലഹാരത്തിന്റെ പേര് പരിജയമില്ലെങ്കിലും പലരും ഇത് കഴിച്ചിട്ട് ഉണ്ടാവും, വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ടെസ്റ്റി ക്രിസ്പി സ്നാക്സാണിത് , ഇത് നമുക്ക് ആഴ്ചയോളം വെച്ച് കഴിക്കാവുന്ന അടിപൊളി റെസിപിയാണ്, ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കിയാലോ?!
- ഈസ്റ്റ് : 1 ടീസ്പൂൺ
- പഞ്ചസാര: 2 ടീസ്പൂൺ
- മൈദ: 2 കപ്പ്
- ഉപ്പ്: 1/2 ടീസ്പൂൺ
- സൺഫ്ലവർ ഓയിൽ
ഇത് തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു ഗ്ലാസ്സ് എടുക്കുക അതിലേക്ക് ആക്റ്റീവ് ഡ്രൈ യീസ്റ്റ് 1 ടീസ്പൂൺ ഇട്ട് കൊടുക്കുക, 2 ടീസ്പൂൺ പഞ്ചസാര , 1/2 കപ്പ് ഇളം ചൂട് വെള്ളം എന്നിവ ഒഴിച്ച് കൊടുത്ത് നന്നായി മിക്സ് ചെയ്ത് 10 മിനിറ്റ് ഈസ്റ്റ് ആക്റ്റീവ് ആവാൻ അടച്ചു വെക്കുക , ശേഷം ഒരു ബൗൾ എടുക്കുക അതിലേക്ക് 2 കപ്പ് മൈദ , 1/2 ടീസ്പൂൺ ഉപ്പ് , 1 ടേബിൾ സ്പൂണ് സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് കൊടുക്കുക ഇതിന്റെ കൂടെ തന്നെ പൊങ്ങി വന്ന ഈസ്റ്റും ചേർത്ത് കൊടുക്കുക ശേഷം
ഇത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്തെടുത്തതിനു ശേഷം ചപ്പാത്തിക്കും പൂരിക്കും എല്ലാം കുഴച്ചെടുക്കുന്നത് പോലെ കുഴച്ചെടുക്കുക, സാധാരണ വെള്ളത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക, ശേഷം ഇത് പൊങ്ങി വരാൻ വേണ്ടി ഒരു അടപ്പ് വച്ചോ അല്ലെങ്കിൽ പ്ലാസ്റ്റിക് വ്രാപ്പർ വെച്ചോ എയർ ടൈറ്റ് ആയി അടച്ചു 1 -2 മണിക്കൂർ മാറ്റി വെക്കാം, ശേഷം പൊന്തി വന്നാൽ ഇത് എടുത്ത് വീണ്ടും കുഴച്ചെടുക്കാം ശേഷം പൂരിക്ക് ഉണ്ടാകുന്ന പോലെ ഇത് ചെറിയ ബോൾസ് ആക്കി മാറ്റാം, ശേഷം ഈ ബോൾസ് ഒരു കൗണ്ടർ ടോപ്പിൽ വെച്ച് തിന്നായി ഉരുട്ടി കൊടുത്ത്
റോൾ ചെയ്തു എടുക്കണം, അപ്പോൾ ഇത് നല്ല നീളത്തിൽ കിട്ടും അപ്പോൾ നമുക്ക് ഇത് ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച് എടുക്കാം ശേഷം അതിന്റെ എഡ്ജസ് ഷേപ്പ് ചെയ്തു എടുക്കാം ശേഷം സൺഫ്ലവർ ഓയിൽ ചൂടാക്കി അതിലേക്ക് ഇട്ട് കൊടുത്ത് ഫ്രൈ ചെയ്ത് എടുക്കാം ഇത് ലോ ഫ്ളെമിൽ ഇട്ടാണ് ഫ്രൈ ചെയ്തു എടുക്കേണ്ടത്, ഇപ്പോൾ നമ്മുടെ അടിപൊളി ലോട്ട റെഡി ആയിട്ടുണ്ട്, ഇതിലേക്ക് വേണമെങ്കിൽ കുറച്ചു മുളക് പൊടി കൂടെ ചേർത്ത് കൊടുത്ത് കഴിച്ചാൽ കൂടുതൽ ടേസ്റ്റ് ഉണ്ടാവുന്നതാണ് !!!!