കടയിൽ നിന്നും കിട്ടുന്നത് പോലെയുള്ള ഒരു അടിപൊളി പഫ്സിന്റെ റെസിപ്പി ഇതാ.!! Crispy Egg Puffs Recipe
Crispy Egg Puffs Recipe
- Flour
- Water
- Oil
- Salt
- Cannabis oil
- Onion
- Ginger
- Green chilli
- Tomato
- Turmeric powder
- Coriander powder
- Chili powder
- Garam masala
- Oil
ഒരു പാത്രം എടുക്കുക അതിലേക്ക് രണ്ട് കപ്പ് മൈദ പൊടി ഇട്ടുകൊടുക്കുക, ശേഷം കാൽ ടീസ്പൂൺ ഉപ്പ്, 6 ടേബിൾ സ്പൂൺ ഓയിൽ, എന്നിവ ഇട്ടുകൊടുത്ത് കൈകൊണ്ട് മിക്സ് ചെയ്യുക, ഇതിലേക്ക് കുറച്ചു കുറച്ചു വെള്ളം ഒഴിച്ചു നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കുക , ശേഷം 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക, പഫ്സിലേക്ക് ഫില്ലിങ്‌സിന് വേണ്ടി ഒരു പാത്രം അടുപ്പത്തു വെച്ചു ചൂടാക്കുക, അതിലേക്ക് ഓയിൽ ഒഴിച്ചു കൊടുക്കുക, ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത്,
എരുവിന് അനുസരിച്ചിട്ടുള്ള പച്ചമുളക്, മീഡിയം വലുപ്പത്തിലുള്ള ഇഞ്ചി ചെറുതായി അരിഞ്ഞത്, എന്നിവ ഇട്ടു കൊടുത്ത് വഴറ്റിയെടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക, സവാള സോഫ്റ്റായി വന്നാൽ മതി, ഇതിലേക്ക് കാൽ ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി, രണ്ടര ടേബിൾസ്പൂൺ മല്ലിപ്പൊടി, എന്നിവ ഇട്ടു മുറിയിച്ചെടുക്കുക ശേഷം കാൽ ടേബിൾ സ്പൂൺ മുളകുപൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് മിക്സ് ചെയ്യുക, ശേഷം കാൽ ഭാഗം തക്കാളി ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക, തീ കുറച്ച് ഇത് അടച്ചുവെച്ച് വേവിച്ചെടുക്കുക, ശേഷം തക്കാളി ഒന്ന് ഉടച്ചു
കൊടുത്ത് വീണ്ടും മൂടിവെച്ച് വേവിക്കുക, ഇപ്പോൾ ഫില്ലിങ്ങ്സ് റെഡിയായിട്ടുണ്ട് ശേഷം മാവ് എടുത്ത് ഒന്ന് പരത്തി കൊടുത്ത് വീണ്ടും കുഴച്ചെടുക്കുക, മാവ് 5 ബോൾസ് ആക്കി കനം കുറച്ചു പരത്തി എടുക്കുക , അങ്ങനെ അഞ്ചെണ്ണം ചെയ്തെടുക്കുക, ശേഷം ഒരു ഷീറ്റ് എടുത്ത് അതിന്റെ മുകളിൽ നന്നായി ഓയിൽ സ്പ്രെഡ് ചെയ്തു മുകളിലേക്ക് കുറച്ചു മൈദ പൊടി തൂവി കൊടുത്ത് അടുത്ത ഷീറ്റ് അതിന്റെ മുകളിലായി വെച്ചു കൊടുക്കുക, അങ്ങനെ അഞ്ചെണ്ണം ചെയ്തെടുക്കുക, ശേഷം എല്ലാം കൂടെ സോഫ്റ്റായി ഓയിൽ പുറത്തു പോവാതെ പരത്തിയെടുക്കുക, ശേഷം ഒരു കത്തി വെച്ച് സ്ക്വയർ ഷേപ്പിൽ ചെറിയ പീസായി കട്ട് ചെയ്ത് എടുക്കുക, ഒരു പീസ് എടുത്ത് വീണ്ടും പരത്തി കൊടുക്കുക,
ശേഷം ഇതിന്റെ സെന്ററിൽ ഫില്ലിംഗ് വെച്ചുകൊടുത്ത് ഒരു മുട്ട പുഴുങ്ങിയതിന്റെ പകുതി കമഴ്ത്തി വെച്ചു കൊടുത്ത് ഷീറ്റ് നാല് സൈഡിൽ നിന്നും ഫോൾഡ് ചെയ്തെടുക്കുക, ശേഷം ഫ്രൈ ചെയ്യാൻ വേണ്ടി ആദ്യം ദോശക്കല്ല് ചൂടാക്കുക, അതിന്റെ മുകളിൽ മറ്റൊരു പാൻ വെക്കുക, പാൻ ചൂടായി വരുമ്പോൾ മീഡിയം ഫ്ളൈമിൽ വെച്ചു പഫ്സ് ഇതിലേക്ക് വെച്ച് അടച്ചുവെച്ച് 50 മിനിറ്റോളം ലോ ഫ്‌ളൈമിൽ വെച്ചു ഫ്രൈ ചെയ്യുക , ഇതിന്റെ അടിഭാഗം ഫ്രൈ ആയി വന്നാൽ തിരിച്ചിട്ട് ഇതിന്റെ മുകളിലും, മുരിയാത്ത ഭാഗവും പാനിൽ വെച്ച് കൊടുത്ത് ഗോൾഡൻ കളർ ആവുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക, ഇപ്പോൾ അടിപൊളി മുട്ട പഫ്‌സ് തയ്യാറായിട്ടുണ്ട്!! വീഡിയോ കാണാം Video Credit : Mia kitchen Crispy Egg Puffs Recipe
🍳 Quick Tip:
- Boiled, poached, or scrambled eggs with minimal oil are healthiest.
- Eating the whole egg is important – the yolk contains most of the nutrients.
🥚 Top Health Benefits of Eggs
1. Excellent Source of High-Quality Protein
- Contains all 9 essential amino acids, making eggs a complete protein.
- Supports muscle building, repair, and overall growth.