അടിപൊളി ടേസ്റ്റിൽ തേങ്ങാപ്പീര മത്തി ഫ്രൈ.!! മത്തി ഒരിക്കല്ലെങ്കിലും ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Coconut Sardine Fry Recipe
Tasty Coconut Sardine Fry Recipe
About Coconut Sardine Fry Recipe
മത്തി ഇഷ്ടമില്ലാത്തവർ കേരത്തിൽ തന്നെ കുറവായിരിക്കും. അത്രക്കും രുചിയാണ് മത്തി വറുത്തത്. ഇന്ന് നമ്മൾ തയാറാക്കുന്നത് വ്യത്യസ്ത മായ ഒരു മത്തി വറുത്തതാണ്. ഒരിക്കല്ലെങ്കിലും ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.. കിടിലൻ രുചിയാണ്. ആവശ്യമായ ചേരുവകകൾ താഴെ കൊടുക്കുന്നു..
ചേരുവകകൾ / Ingredients
- ചാള / മത്തി Small sardine- 12
- തേങ്ങ ചിരകിയത് Grated coconut – a handful
- ഇഞ്ചി Ginger – a small ps- 1 inch
- വെളുത്തുള്ളി Garlic – 7 small cloves
- ചെറിയ ഉള്ളി Small onion – 1 or 2
- മഞ്ഞൾപൊടി Turmeric powder – 1/2 tsp
- മുളക് പൊടി Red chilli powder – 2 tsp
- കുരുമുളക്പൊടി Pepper – 1 tsp
- പെരുംജീരകം Fennel seeds – 1/2 tsp
- കറിവേപ്പില Curry leaves
- വെള്ളം Water
- ഉപ്പ് salt
- വെളിച്ചെണ്ണ coconut oil
How to make Coconut Sardine Fry Recipe
ആദ്യമായി തന്നെ മീനിലേക്ക് ആവശ്യമായ മസാല തയാറാക്കാം.. അതിനായി മിക്സിയിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി, പച്ചമുളക്, കറിവേപ്പില, തേങ്ങ ചിരകിയത്, മഞ്ഞൾപൊടി, മുളക് പൊടി, പെരുംജീരകം, കുരുമുളക്, ഉപ്പ്, ഇതെല്ലാം ഒന്ന് ചതച്ച്ചെടുക്കാം. ശേഷം ഇതിലേക്ക് ഒരു 5 ടേബിൾസ്പൂൺ വെള്ളം ചേർത്ത് കൊടുക്കാം. ശേഷം ഇതൊന്ന് ഒന്നുകൂടി അരച്ചെടുക്കാം.
അടുത്തതായി ഈ അരച്ചെടുത്ത മസാല കഴുകി വൃത്തിയാക്കി വരഞ്ഞു വെച്ചിരിക്കുന്ന മീനിലേക്ക് തേച്ചുകൊടുക്കാം. അര മണിക്കൂർ നേരം ഇതൊന്ന് റസ്റ്റ് ചെയ്യാൻ വെക്കാം. ശേഷം ഇതൊന്ന് ഫ്രൈ ചെയ്തെടുക്കാം. ഇതേല്ക്ക് ബാക്കി മാറ്റിവെച്ചിരിക്കുന്ന മസാല ഒന്ന് വറത്തെടുത്ത് മിക്സ് ചെയ്തെടുക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക… video ക്രെഡിറ്റ് : Athy’s CookBook Coconut Sardine Fry Recipe