Chocolate Brownie Recipe

കുട്ടികൾക്ക് ഇഷ്ട്ടപെട്ട ചോക്ലേറ്റ് ബ്രൗണി ഇനി കടയിൽ നിന്നും വലിയ വിലകൊടുത്ത് വാങ്ങേണ്ട.!! ആർക്കും ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം | Chocolate Brownie Recipe

Chocolate Brownie Recipe

Chocolate Brownie Recipe: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് ചോക്ലേറ്റ്. എത്ര പ്രായമായാലും ചോക്ലേറ്റിനോടുള്ള കൊതി അതുപോലെതന്നെ ഉണ്ടാകും. ഇത്തരത്തിൽ നിങ്ങളുടെ കുട്ടികളെയും, പ്രിയപ്പെട്ടവരെയും കയ്യിലെടുക്കാൻ ഡാർക്ക് ചോക്ലേറ്റ് വച്ച് രുചികരമായ ഒരു ബ്രൗണി ഉണ്ടാക്കി നോക്കിയാലോ. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

Ingredients :

  • ഡാർക്ക് ചോക്ലേറ്റ്-250 ഗ്രാം
  • മൈദ-മുക്കാൽ കപ്പ്
  • ബട്ടർ
  • കൊക്കോ പൗഡർ- കാൽ കപ്പ്
  • പഞ്ചസാര -ഒന്നേകാൽ കപ്പ്

തയ്യാറാക്കുന്ന വിധം:

ഇത് തയ്യാറാക്കാനായി ആദ്യമായി 250 ഗ്രാം ഡാർക്ക് ചോക്ലേറ്റ് എടുക്കുക. ഇനി അതിൽ നിന്നും 125 ഗ്രാം വലിയ കഷ്ണങ്ങളായി മുറിക്കുക. ബാക്കി പകുതി മാറ്റി വെക്കുക. ഇനി മുറിച്ച് വെച്ച വലിയ കഷ്ണങ്ങൾ ഡബിൾ ബോയിലിങ്ങ് രീതിയിൽ മെൽറ്റാക്കി എടുക്കണം. അതിനായി ഒരു ബൗളിൽ വെള്ളം തിളപ്പിച്ച് അതിനു മുകളിലായി മറ്റൊരു ബൗൾ വെക്കാം. അതിലേക്ക് ഈ കഷ്ണങ്ങൾ ഇട്ടുകൊടുത്ത് മെൽറ്റാക്കി എടുക്കണം. അല്ലെങ്കിൽ മൈക്രോവേവ് വെച്ചോ,സാധാരണ നിങ്ങൾ ഏത് രീതിയിലാണ് മെൽറ്റ് ആക്കാറുള്ളത് അതുപോലെയോ ചെയ്യാം. അതിനുശേഷം

ഇത് തണുക്കാനായി മാറ്റിവെക്കണം. ഇനി മാറ്റിവെച്ച ചോക്ലേറ്റ് ചെറിയ കഷ്ണങ്ങളായി മുറിക്കുക.ഇനി ഇത് മാറ്റി വെക്കാം. ഇവിടെ ചോക്ലേറ്റ് ബ്രൗണി ഉണ്ടാക്കുന്നത് ഓവനിലാണ്. അതിനാൽ, അതിനായി ഒരു ബേക്കിംഗ് ഡിഷിലേക്ക് ബട്ടർ പേപ്പർ വിരിച്ച് വെക്കാം. ആ ബൗളിൽ ബട്ടർ പുരട്ടിയിരിക്കണം. ഇനി നൂറ്റി എഴുപത് ഡിഗ്രിയിൽ ഓവൻ പ്രീഹീറ്റ് ചെയ്തെടുക്കാം. ഇത് പ്രീ ഹീറ്റ് ആവുന്ന സമയം കൊണ്ട് മറ്റുള്ള കാര്യങ്ങൾ റെഡിയാക്കി എടുക്കാം. ഇനി മുക്കാൽ കപ്പ് മൈദ എടുക്കുക.

ശേഷം കാൽ കപ്പ് അളവിൽ കൊക്കോ പൗഡർ അതിലേക്ക് ചേർക്കുക. തുടർന്ന് ഒന്നേകാൽ കപ്പ് പഞ്ചസാര മിക്സിയിലിട്ട് പൊടിച്ചെടുക്കാം. ഇനി 100 ഗ്രാം ബട്ടറിലേക്ക് ഈ പൊടിച്ചെടുത്ത പഞ്ചസാര ചേർക്കുക.ഇനി രണ്ടും കൂടെ നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കാം. ഇതൊരു ക്രീമി പരുവത്തിലാവണം. ഇനി ഇതിലേക്ക് മുട്ടയും കൂടിയിട്ട് നന്നായി വീണ്ടും ബീറ്റ് ചെയ്തെടുക്കുക. ഇനി നമ്മൾ മാറ്റിവെച്ച ചോക്ലേറ്റ് ഇതിലേക്ക് ചേർത്ത് നന്നായി വീണ്ടും ബീറ്റ് ചെയ്യാം.ശേഷം മുമ്പ് മാറ്റിവെച്ച

മൈദയും കൊക്കോ പൗഡറും ഒരു അരിപ്പയിലേക്കിട്ട് അരിച്ച് ഈ ബൗളിലേക്ക് മാറ്റുക. ഇനി അല്പം ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇനി ചെറുതായി മുറിച്ചു വെച്ച ചോക്ലേറ്റ് ഇതിലേക്ക് ചേർക്കാം. ശേഷം ഇത് ബേക്കിങ്ങ് പാത്രത്തിലേക്ക് ഒഴിക്കാം. എല്ലാ ഭാഗത്തേക്കും പരത്തുക. ഇനി പ്രീഹീറ്റ് ചെയ്ത ഓവനിന്റെ അകത്തേക്ക് വെക്കാം. 25 മിനിറ്റ് ബേക്ക് ചെയ്തതിനുശേഷം പുറത്തെടുക്കാം. തുടർന്ന് തയ്യാറായി വന്ന ബ്രൗണി തണുത്തതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. രുചികരമായ ബ്രൗണി റെഡി. Chocolate Brownie Recipe