Chinese Potato koorkka curry Recipe

ഇറച്ചി കറി വരെ മാറിനിക്കും.!! ഇറച്ചി കറിയുടെ രുചിയിൽ കിടുക്ക്കാച്ചി കൂർക്ക കറി; ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Chinese Potato / koorkka curry Recipe

Tasty Chinese Potato / koorkka curry Recipe

Chinese Potato / koorkka curry Recipe

കൂർക്ക വറുത്തരച്ച കറിയാണ് നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത്. എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നും എന്തൊക്കെയാണ് ആവശ്യമായ ചേരുവകകൾ എന്നും വളരെ വിശദമായി തന്നെ ത്താഴെ ചേർക്കുന്നു.

Ingredients

  • കൂർക്ക
  • മുളക്പൊടി -1&1/2 tbsp
  • മല്ലിപൊടി – 2 tbsb
  • മഞ്ഞൾപൊടി -1 /2 tsp
  • കറിവേപ്പില
  • ഉപ്പ്
  • വെളിച്ചെണ്ണ
  • വെള്ളം
  • തേങ്ങ -1/2 grated grated
  • വെളുത്തുള്ളി -1 full garlic
  • ഇഞ്ചി 1 medium size
  • ചെറിയുള്ളി -10
  • പച്ചമുളക് -2
  • പെരുംജീരകം -1 tsp
  • ഗരംമസാല -1/2 tsp

How to make Chinese Potato / koorkka curry Recipe

ഈ ഒരു രീതിയിൽ കറി വെക്കുന്നതിനായി ആദ്യം തന്നെ ആവശ്യമായ പൊടികൾ ചൂടാക്കിയെടുക്കാം. അതിനായി ഒരു പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ മല്ലിപൊടി, ഒന്നര ടേബിൾസ്പൂൺ മുളക്പൊടി, എന്നിവ ഒന്ന് ചൂടാക്കിയെടുക്കാം. ശേഷം ഇതു കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കൂർക്കയിലേക്ക് ചേർത്ത് കൊടുക്കാം. ഇവിടെ കറി ഉണ്ടാക്കുന്നത് മൺചട്ടിയിലാണ്. ഇനി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടി, കറിവേപ്പില, ഉപ്പ്, കുറച്ചു വെളിച്ചെണ്ണ, ശേഷം കൂർക്ക വേവാൻ ആവശ്യമായ വെള്ളം, എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാം.

ആവശ്യത്തിന് വെന്തുവന്നതിന് ശേഷം തേങ്ങാ നമുക്കൊന്ന് വറുത്തെടുക്കാം അതിനായി ചെരികി വെച്ചിരിക്കുന്ന തേങ്ങ ഒന്ന് വറത്തു വരുമ്പോൾ ഇതിലേക്ക് 10 ചുവന്നുള്ളി വെളുത്തുള്ളി, അരിഞ്ഞെടുത്ത ഇഞ്ചി, കറിവേപ്പില, പച്ചമുളക്, പെരുംജീരകം എന്നിവ ചേർത്ത് നന്നായി വറത്തെടുക്കാം. ഏതു ചൂടറിയതിന് ശേഷം ഒന്ന് മിക്സിയിൽ അടിച്ചെടുക്കാം. അതിനുശേഷം ഈ അരപ്പ് കൂർക്ക കറിയിലേക്ക് ചേർത്ത് ഒന്ന് തിളപ്പിച്ചെടുക്കാം. അവസാനമായി ഇതിലേക്ക് ഉള്ളി താളിക്കാം. വിശദമായി മനസ്സിലാക്കാനായി വീഡിയോ മുഴുവനായി കാണുക. Video Credit :Divya’s recipes