Chilli Bajji mulaku bajji Recipe: ഉത്സവ പറമ്പിലും തട്ടുകടയിലെ എല്ലാം കിട്ടുന്ന മുളക് ബജിയുടെ അതെ സ്വാദിൽ ബജ്ജി തയാറാക്കിയാലോ ? വെറും 10 മിനുട്ടിൽ കിടിലൻ ബജ്ജി തയ്യാർ..
- ബജ്ജി മുളക് -7
- കടലപ്പൊടി -1&1/2 കപ്പ്
- അരിപ്പൊടി – 2 ടീസ്പൂൺ
- മുളക് പൊടി -1/2 ടീസ്പൂൺ
- കായം പൊടി -1/4 ടീസ്പൂൺ
- മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
- ബേക്കിംഗ് സോഡ ഒരു നുള്ള്
- ഉപ്പ്
- വെള്ളം
- വറുക്കാനുള്ള എണ്ണ
ആദ്യമായി തന്നെ ബജ്ജി തയാറാക്കുന്നതിന് ആവശ്യമായ മാവ് തയാറാക്കിയെടുക്കാം. അതിനായി ഒരു ബൗളിലേക്ക് ഒന്നരകപ്പ് കടലപ്പൊടി, 2 ടീസ്പൂൺ അരിപ്പൊടി,1/2 ടീസ്പൂൺ മുളക് പൊടി, 1/4 ടീസ്പൂൺ കായം പൊടി, 1/2 ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ബേക്കിംഗ് സോഡ, ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാം. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് തയാറാക്കിയെടുക്കാം. അടുത്തതായി ബജ്ജി ഉണ്ടാക്കാൻ ആവശ്യമായ മുളക് നാടുവാഴി കീറി കുരുവെല്ലാം മാറ്റി വെക്കാം.!
ഇനി ഇതു ഫ്രൈ ചെയ്യുന്നതിനായി പാൻ എടുത്ത് എണ്ണ ചൂടാക്കിയെടുത്ത് മുളക് മാവിൽ മുക്കിയെടുത്ത് നന്നായി ഒന്ന് ഫ്രൈ ചെയ്തെടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കുന്നതിന് വേണ്ടി, താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കാണുക.. Video credit : Kannur kitchen Chilli Bajji mulaku bajji Recipe