Chicken Mappas Recipe

ഇങ്ങനെ നിങ്ങൾ ചിക്കൻ വെച്ചിട്ടുണ്ടോ ? വിരുന്നുകാരുടെ മുന്നിൽ സ്റ്റാർ ആകാൻ ഒരു കിടിലൻ ചിക്കൻ മപ്പാസ് തയാറാക്കിയാലോ ? Chicken Mappas Recipe

Chicken Mappas Recipe

Chicken Mappas Recipe: വരെ എളുപ്പത്തിൽ രുചിയൂറും ചിക്കൻ മപ്പാസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?!!

  • ചിക്കൻ -750 g
  • മഞ്ഞൾപൊടി
  • കുരുമുളക്പൊടി
  • ഗരംമസാല പൊടി
  • ഉപ്പ്
  • വെളിച്ചെണ്ണ
  • കുരുമുളക്
  • പെരുംജീരകം
  • പട്ട
  • ഏലക്ക
  • കറാമ്പൂ
  • ബെ ലീഫ്
  • സവാള
  • വെളുത്തുള്ളി ഇഞ്ചി
  • പച്ചമുളക്
  • കറിവേപ്പില
  • മല്ലിപ്പൊടി
  • മഞ്ഞൾപൊടി
  • കുരുമുളകുപ്പൊടി
  • തക്കാളി
  • തേങ്ങാപ്പാല്
  • ചെറിയുള്ളി

ആദ്യം 700 ഗ്രാം ചിക്കൻ കഴുകി വൃത്തിയാക്കുക , ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരംമസാല പൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക, ശേഷം മാറ്റി വെക്കാം, ശേഷം ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കുക, ചൂടായാൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക, വെളിച്ചെണ്ണ ചൂടായാൽ ഇതിലേക്ക് അര ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ പെരുംജീരകം, മൂന്നു കഷണം പട്ട,

2 ഏലക്ക, 3 ഗ്രാമ്പൂ, 1 ബേ ലീഫ്, എന്നിവ ചേർത്ത് ചൂടാക്കുക , ശേഷം രണ്ട് സവാള അരിഞ്ഞത് ചേർത്തുകൊടുത്ത് വഴറ്റിയെടുക്കുക , വഴന്നു വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, മൂന്ന് പച്ചമുളക്, കുറച്ചു കറിവേപ്പില, എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക, കളർ മാറി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല പൊടി, എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റിയെടുക്കുക, ഇതിലേക്ക് ചെറിയ ഒരു തക്കാളി കട്ട് ചെയ്തത് ഇട്ടുകൊടുക്കുക, ശേഷം മിക്സ് ചെയ്തു കൊടുത്ത് മസാല

പുരട്ടിവെച്ച ചിക്കൻ ഇതിലേക്ക് ഇട്ടുകൊടുക്കുക, ചിക്കൻ ചേർത്തതിന് ശേഷം തീ കൂട്ടി വെച്ചു 2-3 മിനിറ്റ് ഇളക്കി കൊടുക്കുക, ചിക്കന്റെ കളർ മാറി വരുമ്പോൾ അടച്ചുവെച്ച് 5 മിനിറ്റ് ചെറിയ തീയിൽ വെച്ചു വേവിച്ചെടുക്കാം, ശേഷം തുറന്നു ഇളക്കിക്കൊടുക്കുക, എന്നിട്ട് ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ രണ്ട് കപ്പ് ഒഴിച്ചുകൊടുത്ത് മിക്സ് ചെയ്യുക, ശേഷം തീ കൂട്ടി അടച്ചുവെച്ച് ഇത് വെട്ടി തിളക്കുന്നത് വരെ വേവിച്ചെടുക്കുക, ഈ സമയത്ത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തുകൊടുത്ത് വീണ്ടും ഇളക്കി കൊടുക്കുക, ശേഷം ഇത് അടച്ചുവെച്ച് തീ കുറച്ചു കൊടുത്ത് അരമണിക്കൂർ വേവിച്ചെടുക്കുക,

അരമണിക്കൂറിന് ശേഷം ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാല് അരക്കപ്പ് ഒഴിച്ചു കൊടുക്കുക, ശേഷം ചെറുതായി തിളക്കാൻ തുടങ്ങുമ്പോൾ കറി അടുപ്പിൽ നിന്നും മാറ്റാം, കറിയിലേക്ക് കാച്ചി ഒഴിക്കാൻ വേണ്ടി ചെറിയ പാൻ അടുപ്പത്തു വെച്ചു ചൂടാക്കുക, ചൂടായക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ 6 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കുക, ഗോൾഡൻ കളർ ആകുന്നതുവരെ ഇളക്കി കൊടുക്കുക, ഗോൾഡൻ കളർ ആയാൽ രണ്ട് പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ഇട്ടുകൊടുത്ത് ഇളക്കുക, ശേഷം ഇത് കരയിലേക്ക് ഒഴിച്ചു കൊടുക്കുക ഈ സമയത്ത് അര ടീസ്പൂൺ ഗരം മസാലയും ഇട്ടുകൊടുത്ത് ഇളക്കി യോജിപ്പിക്കുക, ഇപ്പോൾ അടിപൊളി ചിക്കൻ മപ്പാസ് റെഡിയായിട്ടുണ്ട്!!!! Chicken Mappas Recipe Kannur kitchen