Chicken Malai Cutlet Recipe

എന്താ ഒരു ടേസ്റ്റ്.! ഈ സ്പെഷ്യൽ ക്രീമി ചിക്കൻ കട്ലറ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ; കിടിലൻ ടേസ്റ്റ് | Chicken Malai Cutlet Recipe

Chicken Malai Cutlet Recipe

Chicken Malai Cutlet Recipe: നിങ്ങൾ പലതരം കട്ട്ലൈറ്റുകൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ വളരെ സോഫ്റ്റും ക്രീമിയുമായ കട്ട്ലൈറ്റ് കഴിച്ചിട്ടുണ്ടോ?. വയറ്റിയെടുത്ത് മെനക്കെടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ചിക്കൻ കട്ലറ്റ് നമുക്ക് പരിചയപ്പെടാം.

  • Boneless chicken -400 grams
  • Pepper powder- 1 teaspoon
  • Salt
  • Potatoes-2 pieces
  • Chili flakes- 3/4 teaspoon
  • Garlic paste/powder- 1/4 teaspoon
  • Hot sauce-2 tablespoons
  • Coriander leaves, chopped- 2 tablespoons
  • Mint leaves, chopped- 2 tablespoons
  • Cooking cream- 3 cups
  • Cheese- if desired
  • Egg/flour- as required
  • Bread flour

ഏകദേശം 400 ഗ്രാമോളം ബോൺലെസ് ചിക്കൻ അല്പം വെള്ളമൊഴിച്ച്,ഒരു ടീ സ്പൂൺ കുരുമുളകുപൊടിയും ഉപ്പും കൂടെ ചേർത്ത് വേവിക്കാൻ വെക്കുക. വേവിച്ചു വെച്ച ചിക്കനിൽ നിന്നും അല്പമെടുത്ത് മിക്സിയിലിട്ട് പൊടിച്ചെടുക്കാം. രണ്ട് മീഡിയം സൈസിലുള്ള ഉരുളക്കിഴങ്ങ് അല്പം ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക. ശേഷമതിന്റെ തൊലി കളഞ്ഞ് ഒരു സ്പൂൺ കൊണ്ട് പൊടിച്ചെടുക്കുക. ഇനി ഉരുളക്കിഴ ങ്ങ് മുമ്പ് മാറ്റിവെച്ച ചിക്കൻ പൊടിച്ചതിലേക്ക് ഇടുക. തുടർന്ന് ഇതിലേക്ക്

ഒരു മുക്കാൽ ടീസ്പൂൺ ചില്ലി ഫ്ലെയ്സ് ഇടുക. ഇനി കാൽ ടീ സ്പൂൺ ഗാർലിക് പേസ്റ്റും, അര ടീസ്പൂൺ കുരുമുളകുപൊടിയും ഇതിലേക്ക് ചേർക്കാം. ഹോട്ട് സോസോ, ചില്ലി സോസോ ഇതൊന്നുമില്ലെങ്കിൽ ടൊമാറ്റോ കെച്ചപ്പോ 2 ടേബിൾ സ്പൂൺ ചേർക്കുക. ഒരു ടേബിൾ സ്പൂൺ പുതിനയില കട്ട് ചെയ്തത്, രണ്ട് ടേബിൾ സ്പൂൺ മല്ലിയില കട്ട്‌ ചെയ്തത് എന്നിവ ചേർക്കുക. ഇനി 3 കപ്പ് കുക്കിംഗ് ക്രീം ഇതിലേക്ക് ഒഴിക്കുക. ഫ്രഷ് ക്രീമോ തിക്ക് ക്രീമോ ആയാലും മതിയാവും. ഇനി ഇതിലേക്ക് അര കപ്പ് ചീസ് ചേർക്കാം.

ഇത് നിർബന്ധമില്ല. ഇനി ഇത്തിരി ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. ശേഷം അല്പം വലിപ്പത്തിലുള്ള ഉരുളകളാക്കി,കട്‌ലറ്റിന്റെ ഷേപ്പിൽ ഇവയെ മാറ്റുക. പറ്റിപ്പിടിക്കാതിരിക്കാൻ ട്രേയിൽ അല്പം മൈദ പൊടി വിതറി ഉരുളകൾ മാറ്റി വെക്കാം. ഇനി ഒരു പ്ലേറ്റിൽ മുട്ടയെടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ പാൽ ചേർത്ത് ഇളക്കി എടുക്കുക. ഇരു പ്ലേറ്റുകളിലായി അല്പം മൈദയും, റൊട്ടി പൊടിയും എടുക്കുക. തയ്യാറാക്കി വെച്ച കട്ട്ലൈറ്റ് ഉരുളകൾ ഓരോന്നായി എടുത്ത് ആദ്യം മൈദയിലും പിന്നീട് മുട്ടയിലും പിന്നീട് റൊട്ടി പൊടിയിലുമായി മുക്കി എടുക്കുക. ലോ ടു മീഡിയം ഫ്ലെയിമിൽ എണ്ണയിൽ ഇട്ട് ഇനി പൊരിച്ചെടുക്കാം. രുചികരമായ കട്ട്‌ ലൈറ്റ് റെഡി. Video Credit : Kannur kitchen Chicken Malai Cutlet Recipe

Chicken Malai Cutlets are a delectable snack, perfect for tea time or special occasions. To prepare, cook 250g of boneless chicken with ginger-garlic paste, crushed green chilies, and salt until tender. Once cooled, shred the chicken finely. In a mixing bowl, combine the shredded chicken with 2 grated boiled potatoes, 3 grated cheese cubes, 4 tablespoons of fresh cream, 1 teaspoon each of white pepper powder and chili flakes, ½ teaspoon garam masala powder, and chopped mint and coriander leaves. Mix thoroughly to form a cohesive mixture. Shape this mixture into cutlets. Dip each cutlet into a beaten egg, then coat with breadcrumbs. Shallow fry the cutlets in oil until golden brown and crisp on both sides. Serve hot with green chutney or ketchup for a delightful treat. This recipe is a favorite during Ramadan and is sure to be a hit at any gathering.

സ്കൂൾ വിട്ട് വരുമ്പോൾ ചിന്തിക്കാത്ത രുചിയിൽ കുട്ടികൾക്ക് ചെയ്ത് കൊടുക്കാവുന്ന കിടിലൻ പലഹാരം| Easy evening Snacks Recipe