ബേക്കറിയിൽ കിട്ടുന്ന അതെ രുചിയിൽ ചിക്കൻ കട്ലറ്റ് ഇനി വീട്ടിൽ തന്നെ.!! കാശ് കൊടുത്തു ഇനി വാങ്ങേണ്ട | Chicken Cutlet recipe
Tasty Chicken Cutlet recipe
Chicken Cutlet recipe: വളരെ എളുപ്പമായിരുന്നു ചിക്കൻ തയ്യാറാക്കാൻ എന്ന് ഇത്രകാലം അറിഞ്ഞിരുന്നില്ല, ആദ്യം ചെയ്യേണ്ടത് ചിക്കൻ ഒന്ന് കുറച്ചു വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. അതിനുശേഷം കൈ കൊണ്ട് നന്നായിട്ട് പൊടിച്ചെടുത്ത് മാറ്റിവയ്ക്കുക, ഒരു കുക്കറിലേക്ക് കുറച്ചു ഉരുളക്കിഴങ്ങ് വെള്ളം ഒഴിച്ച് വേവാൻ ആയിട്ട് വയ്ക്കുക… ഉരുളക്കിഴങ്ങ് വെന്തു കഴിഞ്ഞാൽ
തോലൊക്കെ കളഞ്ഞ് ഇതൊന്ന് കൈകൊണ്ട് നന്നായിട്ട് പൊടിച്ചെടുത്ത് അതിലേക്ക് ചിക്കൻ നന്നായിട്ട് പൊടിച്ചതും കൂടി ചേർത്തു കൊടുത്തു മാറ്റിവയ്ക്കുക… പച്ചമുളക്, ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി, എന്നിവ നന്നായിട്ട് മിക്സിയിൽ ഒന്ന് ചതച്ചതിനുശേഷം കുറച്ച് എണ്ണയൊഴിച്ച് ഇത് പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കുക…. നന്നായി ഇതൊന്നു വഴറ്റിയെടുത്തു കഴിഞ്ഞാൽ പിന്നെ ഇതും ചിക്കനും ഉരുളക്കിഴങ്ങും
ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുത്ത് കട്ലറ്റിന്റെ രൂപത്തിൽ ഷേപ്പ് ആക്കി എടുക്കുക… ഇത്രയും ചെയ്തു കഴിഞ്ഞാൽ ഇനി വേണ്ടത് ഒരു പാത്രത്തിലേക്ക് കുറച്ച് മുട്ട പൊട്ടിച്ചൊഴിച്ച് ഒരു സ്പൂൺ കൊണ്ട് കലക്കി വയ്ക്കുക മറ്റൊരു പാത്രത്തിലേക്ക് ബ്രഡ് പൊടിച്ചതും എടുത്തു വയ്ക്കുക….തയ്യാർ ആക്കി വെച്ചിട്ടുള്ള ചിക്കനും ഉരുളക്കിഴങ്ങും മസാലകളും കൂടി മുട്ടയിലൊന്നും മുക്കി ബ്രെഡിൽ നന്നായിട്ട് കോട്ട് ചെയ്ത് ഒരു
ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കട്ലറ്റ് അതിലേക്ക് ഇട്ടു നന്നായിട്ട് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരം ആണ് ഈ ഒരു കട്ലറ്റ് സോസിന്റെ കൂടെ കഴിക്കാവുന്നതാണ്. ചായയോടൊപ്പം പ്രിയങ്കരമായ പലഹാരങ്ങളിൽ ഒന്നു തന്നെയാണ് ഇതു കടകളിൽ നിന്നും മാത്രമായിരിക്കും വാങ്ങി കഴിച്ചിട്ടുണ്ട് ഉണ്ടാവുക, വീട്ടിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും… .. Video credits: Chinnus cherypicks.