ചെറുപയറും റാഗിയും ഉണ്ടോ ? എങ്കിൽ രാവിലെ ഇതുപോലെ ഒന്ന് പരീക്ഷിച്ചുനോക്കൂ.! ഇത് നിങ്ങളെ ഞെട്ടിക്കും | Cherupayar Ragi breakfast Recipe
Cherupayar Ragi breakfast Recipe
Cherupayar Ragi breakfast Recipe: ഒരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി തേടി നടക്കുകയാണോ നിങ്ങൾ? ചെറുപയറും റാഗിയും വീട്ടിലുണ്ടോ? എങ്കിൽ ഇത് കൊണ്ട് ടേസ്റ്റിയും ഹെൽത്തിയുമായ ഒരു അടിപൊളി ഊത്തപ്പം ഉണ്ടാക്കാൻ കഴിയും. ബ്രേക്ക് ഫാസ്റ്റിനും, ഡിന്നറിനുമെല്ലാം എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഈ സിമ്പിൾ റെസിപ്പി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ?
- റാഗി -ഒരു കപ്പ്
- ചെറുപയർ -അരക്കപ്പ്
- തേങ്ങ ചിരകിയത് -അരക്കപ്പ്
- ഇഞ്ചി- രണ്ട് കഷ്ണം
- വറ്റൽ മുളക്
- സവാള – ഒന്ന്
- ക്യാരറ്റ് – ഒന്ന്
- പച്ച മുളക്
- മല്ലിയില
- ഉപ്പ് – ആവിശ്യത്തിന്
ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു കപ്പ് റാഗിയും അരക്കപ്പ് ചെറുപയറും എടുക്കുക. ഇനി ഇത് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം നാല് മണിക്കൂർ കുതിരാൻ വെക്കുക. രാവിലെയിലേക്കാണ് നിങ്ങൾ ഇത് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ തലേ ദിവസം രാത്രി കുതിരാൻ വെച്ചാൽ മതി. ഇനി ഇത് അരച്ചെടുക്കണം. അതിനായി ഒരു മിക്സി ജാറിൽ അരക്കപ്പ് തേങ്ങാ ചിരകിയതും,രണ്ട് കഷ്ണം ഇഞ്ചിയും, ഒരു വറ്റൽ മുളകും, ഒരു കപ്പ് വെള്ളവും ചേർത്ത് അരച്ചെടുക്കാം.
തരി തരിപ്പ് ഇല്ലാത്ത രീതിയിൽ വേണം അരച്ചെടുക്കാൻ. ശേഷം ആവിശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ചെടുക്കുക. ഇനി ഈ റെസിപ്പിക്കായുള്ള മറ്റൊരു കൂട്ട് തയ്യാറാക്കേണ്ടതുണ്ട്. അതിനായി മീഡിയം സൈസിലുള്ള സവാളയും,ക്യാരറ്റും അരിഞ്ഞു വെച്ചത് ഒരു പാത്രത്തിലേക്ക് മാറ്റം. ഇനി എരുവിനാവശ്യമായ പച്ച മുളകും, മല്ലിയില അല്പം ചെറുതായി അരിഞ്ഞതും ഇതിലേക്ക് ചേർത്ത് കൊടുക്കാം. വേണമെങ്കിൽ മറ്റു വെജിറ്റബിൾസും ചേർക്കാവുന്നതാണ്. ക്യാരറ്റ് ചേർത്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഇനി ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സാക്കി എടുക്കാം.
ശേഷം ഒരു തവിയിൽ അല്പം ഓയിൽ തടവിക്കൊടുക്കാം. ഇനി ഇത് ചൂടായി വരുന്ന സമയത്ത് മുമ്പ് മാറ്റി വെച്ച ചെറുപയറിന്റെയും റാഗിയുടെയും മിക്സ് ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. ഇത് ഒരുപാട് പരത്തിക്കൊടുക്കേണ്ട ആവിശ്യമില്ല. ഇനി സവാള – ക്യാരറ്റ് മിക്സ് ഇതിന്റെ എല്ലാ ഭാഗത്തേക്കും ഇട്ട് കൊടുക്കാം. ശേഷം അല്പം എണ്ണ ഇതിന്റെ മുകളിൽ ചേർത്ത്,മാവിന്റെ കൂട്ട് പ്രെസ്സ് ചെയ്ത് കൊടുക്കാം. ഇനി രണ്ട് മിനിറ്റ് ഇത് വേവാനായി വെക്കാം. ഒരു ഭാഗം വെന്തു കഴിഞ്ഞാൽ മറ്റേ ഭാഗവും വേവിക്കാം. ടേസ്റ്റി ഊത്തപ്പം റെഡി. ചൂടോടെ ഇത് കഴിക്കുമല്ലോ അല്ലേ?. അപ്പോൾ പെട്ടന്ന് തന്നെ ഉണ്ടാക്കി നോക്കിക്കോളൂ.. Cherupayar Ragi breakfast Recipe