രുചിയേറിയ റസ്റ്റോറൻ്റ് സ്റ്റൈൽ ഗോബി 65 ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം.!! ഒരെണ്ണം കഴിച്ചാൽ പിന്നെ പ്ലേറ്റ് കാലിയാകുന്നത് അറിയില്ല | Cauliflower Fry Gobi 65
Cauliflower Fry Gobi 65
Cauliflower Fry Gobi 65: റസ്റ്റോറൻ്റ് സ്റ്റൈൽ ഗോബി 65 (കോളിഫ്ലവർ ഫ്രൈ) ഇനി അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാം. ഇതിനായി ആദ്യം ചെറുതായി കട്ട് ചെയ്തെടുത്ത 500 ഗ്രാം കോളിഫ്ലവർ എടുക്കുക. വലിയൊരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അല്പം മഞ്ഞൾ പൊടി ചേർത്ത് ഇളക്കിയ ശേഷം നന്നായി കഴുകി വൃത്തിയാക്കിയ കോളിഫ്ലവർ ഇട്ടു കൊടുക്കുക. നന്നായി ഇളക്കി
ഹൈ ഫ്ലൈമിൽ 5 മുതൽ 6 മിനിട്ട് വരെ പാകം ചെയ്യുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മുഴുവൻ കോളിഫ്ലവറും കോരി മാറ്റുക. ഇതിലേക്കുള്ള മസാല തയ്യാറാക്കുന്നതിന് ഒരു പാത്രത്തിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കശ്മീരി ചില്ലി , ഒന്നര ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ ചിക്കൻ മസാല, രണ്ട് ടീസ്പൂൺ നാരങ്ങ നീര്,
നാല് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, ഒരു ടീസ്പൂൺ സോയ സോസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.കോളിഫ്ലവർ നല്ല ക്രിസ്പി ആവാനും പുറത്തെ കോട്ടിംഗ് ഇളകി പോവാതിരിക്കാനുമായി ഇതിലേക്ക് അര കപ്പ് വറുത്ത അരിപ്പൊടി, മുക്കാൽ കപ്പ് കോൺഫ്ലോർ എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയ്തെടുക്കുക. മീഡിയം കട്ടിയിൽ തയ്യാറാക്കിയ ഈ കൂട്ടിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം സോയ സോസ് ചേർത്തതിനാൽ അല്പം ഉപ്പ് ഉണ്ടാവും,
രുചിച്ച് നോക്കിയ ശേഷം മാത്രം പിന്നീട് ഉപ്പ് ചേർത്താൽ മതിയാകും. അതിനു ശേഷം വേവിച്ച് മാറ്റി വെച്ച കോളിഫ്ലവർ, മസാലയിലേക്ക് ഇട്ട് സാവധാനം പൊട്ടാതെ ഇളക്കി യോജിപ്പിച്ച് അര മണിക്കൂർ അടച്ച് വെക്കുക(കുറഞ്ഞത് 15 മിനുട്ട് വെക്കുക). ഒരു പാത്രത്തിൽ വെളിച്ചെണ്ണയോ, സൺഫ്ലവർ ഓയിലോ ഒഴിച്ച് മീഡിയം ചൂടാവുന്ന സമയത്ത് കോളിഫ്ലവർ ഓരോന്നായി ബാറ്ററിൽ മുക്കി ഇട്ടു കൊടുക്കുക. മീഡിയം ഫ്ലെയിമിൽ രണ്ട് സൈഡും തിരിച്ചും മറിച്ചും ഇട്ടു കൊടുത്ത് നന്നായി ക്രിസ്പി ആയി ഫ്രൈ ചെയ്തെടുക്കുക. ഇതിലേക്ക് നാലു മുതൽ അഞ്ചു പച്ചമുളക് വരെ നെടുകെ മുറിച്ചതും. കറിവേപ്പിലയും ചേർത്ത് ഫ്രൈ ചെയ്തെടുക്കുക.