ഇനി ബോട്ടി ഇതുൾപോലെയൊന്ന് ട്രൈ ചെയ്തുനോക്കൂ.! കഴിക്കാത്തവർ പോലും കഴിക്കും; തനി നാടൻ ബോട്ടി ഫ്രൈ ഉണ്ടാക്കുന്ന വിധം | Boti Fry recipe
Tasty Boti Fry recipe
Boti Fry recipe: ഇന്ന് നമ്മൾ പരിച്ചയപെടാൻ പോകുന്നത് ബോട്ടി ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ്. വളരെ എളുപ്പത്തിൽ എല്ലാവര്ക്കും ഇഷ്ട്ടപെടുന്ന ഈ ഒരു വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയലോ ? താഴെ വിശദമായി തന്നെ ചേർക്കുന്നു.
- ബോട്ടി 1 kg
- കാഷ്മീരിമുളക്പൊടി
- മുളക്പൊടി
- മല്ലിപൊടി
- മഞ്ഞൾപൊടി
- കുരുമുളക്പൊടി
- മസാലപ്പൊടി
- ഉപ്പ്
- സവോള
- ചെറിയുള്ളി
- കറിവേപ്പില
- വെളുത്തുള്ളി
- ഇഞ്ചി
- പച്ചമുളക്
- ചെറുനാരങ്ങ
ആദ്യമായി തന്നെ വെള്ളം ഒഴിച്ച് അറിഞ്ഞ് വൃത്തിയാക്കി വെച്ചിരിക്കുന്ന ബോട്ടി ഒന്ന് വേവിച്ചെടുക്കാം. ശേഷം ഇതിന്റെ വെള്ളം എല്ലാം മാറ്റിയെടുക്കുന്നതിലൂടെ ബോട്ടി നല്ല വൃത്തിയായി കിട്ടും, ഇങ്ങനെയെടുത്ത ബോട്ടി ഇനി ഒരു കുക്കറിൽ ഇട്ട് നല്ലതുപോലെ വേവിച്ചെടുക്കാം അതിനായി പൊടികളെല്ലാം ചേർക്കാം, ആദ്യമായി മഞ്ഞൾപൊടി, മുളക് പൊടി, ഉപ്പ്, വെളുത്തുള്ളി , ഇഞ്ചി, സവോള, കുരുമുളക്പൊടി, നാരങ്ങാ നീര്, കറിവേപ്പില, എന്നിവയെല്ലാം ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്തതിനുശേഷം 8 വിസിൽ വരുന്നത് വരെ നമുക്ക് ഇത് വേവിക്കാൻ വെക്കാം.
അടുത്തതായി ഒരു ഉരുളി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയെടുക്കാം, ചൂടായി വരുമ്പോൾ വെളുത്തുള്ളി ഇഞ്ചി, എന്നിവ ആദ്യമൊന്ന് മൂത്തതിനുശേഷം എടുത്തുവെച്ചിരിക്കുന്ന ചുവന്നുള്ളി, സവോള, പച്ചമുളക്, എന്നിവ ഒന്ന് വഴറ്റിയെടുക്കുക ശേഷം കറിവേപ്പില കൂടി ചേർത്തതിനുശേഷം പൊടികൾ ചേർത്തുകൊടുക്കാം. മുളക്പൊടി, മല്ലിപൊടി, മസാലപ്പൊടി, കുരുമുളക്പൊടി, മഞ്ഞൾപൊടി എന്നിവയെല്ലാം ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കാം. ശേഷം വേവിച്ചുവെച്ചിരിക്കുന്ന ബോട്ടി ഇതിലേക്ക് ചേർത്തുകൊടുക്കാം. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു പകുതി നാരങ്ങാ നേര് ചേർക്കാം.Village Spices Boti Fry recipe