ഇതിന്റെ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും.! ഏത്തപ്പഴം വെച്ച് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ;കിടിലൻ റെസിപ്പി | Banana snack Recipe
Banana snack Recipe
Banana snack Recipe: പഴുത്തുപോയ ഏത്തപ്പഴം ഇഷ്ട്ടമല്ലാത്തവരാണ് പലരും. വെറുതെ അത് ഫ്രിഡ്ജിൽ തന്നെ വെച്ച് അവസാനം ചീഞ്ഞു പോകുമ്പോൾ എടുത്തു കളയുന്നു. ഇതുതന്നെയാണോ സ്ഥിരമായി നിങ്ങളുടെ വീട്ടിലും നടക്കുന്നത്. എങ്കിൽ ഒരുപാട് പഴുത്തു പോയ പഴം ഇനി കളയേണ്ട ആവിശ്യമില്ല. ഇതുകൊണ്ട് ഒരു കിടിലൻ റെസിപ്പി ഉണ്ടാക്കാം. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
- Nuts – 1 tbsp
- Raisins – 1 tbsp
- Grated coconut – 1 cup
- Sugar – 1/2 cup
- Banana – 3
- Tutti Frutti
- Cardamom powder
ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു പാൻ എടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാവാനായി വെക്കാം. ശേഷം ഒരു ടേബിൾ സ്പൂൺ വീതം അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും പാനിലേക്ക് ഇട്ട് റോസ്റ്റ് ചെയ്തെടുക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് ഇത് മാറ്റാം. ശേഷം അതേ പാനിൽ തന്നെ ഒരു കപ്പ് തേങ്ങ ചിരകിയത് റോസ്റ്റ് ചെയ്യുക. തേങ്ങയുടെ നിറം മാറി വരുമ്പോൾ അരക്കപ്പ് പഞ്ചസാര ചേർക്കുക. ശേഷം നന്നായി പഴുത്ത ഏത്തപ്പഴം മൂന്നെണ്ണം ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക.
നന്നായി വെന്തു വരുമ്പോൾ മാറ്റിവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് ഇട്ടു കൊടുക്കാം. ടൂട്ടി ഫ്രൂട്ടി ഉണ്ടെങ്കിൽ അതും ചേർക്കുക. ശേഷം അല്പം ഏലക്കായ പൊടിയും ഇടാം. തുടർന്ന് നന്നായി മിക്സ് ചെയ്യുക. പാനിൽ നിന്നും അടർന്നു വരുന്ന പരുവത്തിൽ ആകുമ്പോൾ അകം കുഴിഞ്ഞ ചെറിയ ബൗളുകളിൽ ഈ കൂട്ടു നിറയ്ക്കുക. അതിൽ എണ്ണ പുരട്ടിയിരിക്കണം. ശേഷം ഇതിന്റെ ചൂട് കുറഞ്ഞാൽ ബൗളിൽ നിന്നും അടർത്തിയെടുക്കാം. ടേസ്റ്റിയായ ഏത്തപ്പഴ റെസിപ്പി റെഡി. Video Credit : Amma Secret Recipes Banana snack Recipe
A popular and easy South Indian treat, banana snacks like Pazham Pori are made using ripe bananas (preferably Nendran variety). To prepare, slice the bananas lengthwise. In a bowl, mix all-purpose flour (maida), rice flour, a pinch of turmeric powder, sugar, and water to make a smooth batter. Dip the banana slices into the batter and deep-fry in hot oil until they turn golden and crispy. Serve hot with tea for a delightful evening snack. These sweet banana fritters are crunchy on the outside and soft and sweet inside, making them a perfect comfort snack.
ഇതിന് ഇത്രയും രുചിയുണ്ടായിരുന്നോ ? ബിരിയാണിയുടെ കൂടെ കഴിക്കാന്‍ കിടിലൻ ഒരു സൈഡ് ഡിഷ് പരിചയപ്പെടാം