Avilose podi recipe

വെറും 10 മിനിറ്റിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.!! പത്രം കാലിയാകുന്ന വഴിയറിയില്ല; കിടിലൻ റെസിപ്പി | Avilose podi recipe

Avilose podi recipe

  • റവ
  • തേങ്ങാ
  • ജീരകം
  • ഉപ്പ്
  • ഏലക്ക
  • നെയ്യ്
  • അണ്ടിപ്പരിപ്പ്
  • മുന്തിരി
  • കപ്പലണ്ടി

ഇതു തയാറാക്കി എടുക്കാനായി ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വറുത്ത റവ, അതെ അളവിൽ തന്നെ ചിരകി വെച്ചിരിക്കുന്ന തേങ്ങാ, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ ജീരകം, നാല് ഏലക്ക തൊലികളഞ്ഞത്, എന്നിവ ചേർത്ത് കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാം. ഇനി ഇതെല്ലാം മിക്സിയിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കാം.

ഇത് ഒരു 10 മിനുട്ട് റസ്റ്റ് ചെയ്യാൻ വെക്കാം. അടുത്തതായി ഇതൊന്ന് വറത്തെടുക്കുന്നതിനായി ഒരു പാനിലേക്ക് നീയൊഴിച്ച അണ്ടിപ്പരിപ്പ്, മുന്തിരി, കപ്പലണ്ടി എന്നിവ ഒന്ന് വറുത്തതിനുശേഷം മാറ്റിവെച്ചതിന് ശേഷം അതെ പാത്രത്തിലേക്ക് നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന റവ വറത്തെടുക്കാം. ഒരു പത്ത് മിനുട്ട് വറക്കണം. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ എള്ള് കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.

ശേഷം ഇതൊന്ന് പാകമായി വരുമ്പോൾ നേരത്തെ വറത്തു മാറ്റിവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, മുന്തിരി, കപ്പലണ്ടി എന്നിവ ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്തത് ശേഷം സെർവ് ചെയാം. കുട്ടികൾക്കും മുതിർന്നവർക്കും ഇതു ഒരു പോലെ ഇഷ്ട്ടപെടുന്ന ഒന്ന് തന്നെയാണ്. വീഡിയോ credit : Bijis Vlog Avilose podi recipe