അവലും തേങ്ങയും ഉണ്ടോ ? ഒരു സൂപ്പർ നാലുമണി പലഹാരം തയ്യാർ; എത്ര തിന്നാലും മതിയാവില്ല മക്കളെ | Aval Evening Snack Recipe
Aval Evening Snack Recipe
Aval Evening Snack Recipe: അവലും ശർക്കരയും നിലക്കടലയും ഒക്കെ കൊണ്ട് ഒരു അടിപൊളി ഈവനിംഗ് സ്നാക്ക് ഉണ്ടാക്കിയാലോ? മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വളരെയധികം ഇഷ്ടമാകുന്ന ഒരു #റെസിപ്പി ആണിത്. കുട്ടികൾക്ക് കടയിൽ നിന്നും മധുരപലഹാരം വാങ്ങിച്ചു കൊടുക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് നമുക്ക് വീട്ടിൽ തന്നെ ഇതുപോലെയുള്ള പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത്
ആദ്യം തന്നെ ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ശർക്കര ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുത്ത് ശർക്കര നന്നായി അലിയിപ്പിച്ചെടുക്കുക. ഇനി തീ ഓഫ് ആക്കി ശർക്കര ചൂട് മാറാൻ വെക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഇതിലേക്ക് അവൽ ഇട്ട് കൊടുക്കാം. അവൽ നന്നായി ഒന്ന് റോസ്റ്റായി വരുമ്പോൾ നമുക്ക് ഇതിലേക്ക് തേങ്ങ കൂടി ചേർത്ത് കൊടുത്ത് വീണ്ടും ഒന്ന് വറുത്തെടുക്കാം. അവലിന്റെയും തേങ്ങയുടെ നിറമൊന്നും
അധികം മാറേണ്ട അതിനു മുന്നേ തന്നെ നമുക്ക് പാനിൽ നിന്നും മാറ്റി വേറെ ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം. ഇനി അതേ പാനിലേക്ക് നമുക്ക് നിലക്കടൽ ഇട്ടു കൊടുത്ത് നിലക്കടലയും ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കാം. അവല് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്ത് മാറ്റിവെക്കാം. ഇതുപോലെ തന്നെ തൊലി കളഞ്ഞ ശേഷം നിലക്കടലയും ഇട്ടുകൊടുത്ത് പൊടിച്ചെടുക്കാം. നിലക്കടല പൊടിക്കുമ്പോൾ നിർത്തി നിർത്തി അടിക്കാൻ ശ്രദ്ധിക്കുക.
ഇല്ലെങ്കിൽ കടലയിലെ എണ്ണയെല്ലാം ഇറങ്ങി വരും. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഇതിലേക്ക് നമ്മൾ ആദ്യം അലിയിപ്പിച് വച്ചിരിക്കുന്ന ശർക്കര ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിച്ചു കൊടുക്കുക.
ശേഷം ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന അവലും നിലക്കടലും ഇട്ടു കൊടുത്തു ചെറിയ തീയിൽ വച്ച് നന്നായി ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കുക. പാനിൽ നിന്ന് വിട്ട് കിട്ടുന്ന പരുവം ആകുമ്പോൾ ഇത് പാകമായി എന്നാണ് അർത്ഥം. ഇതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള നട്ട്സ് ചേർത്തുകൊടുക്കാം. ഇനി ഇത് ഇഷ്ടമുള്ള രീതിയിൽ ഷേപ്പ് ആക്കി എടുക്കാം. Aval Evening Snack Recipe video credit : cook with shafee