5 Minute Recipe using leftover Rice

ചോറ് ബാക്കിയായോ ? ബാക്കിവന്ന ചോറ് ഇനി വെറുതെ കളയേണ്ട.!! വെറും 5 മിനുട്ട് മതി രാവിലെ ഇനി എന്തെളുപ്പം | 5 Minute Recipe using leftover Rice

5 Minute Recipe using leftover Rice: ഉച്ചക്കോ, രാത്രിയോ ഒക്കെ തയ്യാറാക്കുന്ന ചോറ് ബാക്കി വരുന്നത് മിക്ക വീടുകളിലെയും ഒരു പതിവായിരിക്കും. കൂടുതൽ അളവിൽ ചോറ് ബാക്കിയാകുമ്പോൾ അത് തിളപ്പിച്ച് ഉപയോഗിക്കുകയായിരിക്കും കൂടുതലായും ചെയ്യുന്നത്. അതല്ലെങ്കിൽ ചോറിൽ വെള്ളമൊഴിച്ച് പിറ്റേദിവസം കഴിക്കുന്ന പതിവും നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉള്ളതാണ്. എന്നാൽ ഇത്തരത്തിൽ ബാക്കി വരുന്ന ചോറ് ഉപയോഗിച്ച് ഒരു കിടിലൻ പലഹാരം തയ്യാറാക്കാനായി സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം…

5 Minute Recipe using leftover Rice: ഉച്ചക്കോ, രാത്രിയോ ഒക്കെ തയ്യാറാക്കുന്ന ചോറ് ബാക്കി വരുന്നത് മിക്ക വീടുകളിലെയും ഒരു പതിവായിരിക്കും. കൂടുതൽ അളവിൽ ചോറ് ബാക്കിയാകുമ്പോൾ അത് തിളപ്പിച്ച് ഉപയോഗിക്കുകയായിരിക്കും കൂടുതലായും ചെയ്യുന്നത്. അതല്ലെങ്കിൽ ചോറിൽ വെള്ളമൊഴിച്ച് പിറ്റേദിവസം കഴിക്കുന്ന പതിവും നമ്മുടെ നാട്ടിലെ മിക്ക

വീടുകളിലും ഉള്ളതാണ്. എന്നാൽ ഇത്തരത്തിൽ ബാക്കി വരുന്ന ചോറ് ഉപയോഗിച്ച് ഒരു കിടിലൻ പലഹാരം തയ്യാറാക്കാനായി സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ബാക്കി വന്ന ചോറ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് രണ്ടു മുട്ട കൂടി പൊട്ടിച്ചൊഴിക്കുക. ഇത് ഒട്ടും തരിയില്ലാത്ത രൂപത്തിൽ അരച്ചെടുക്കുക. ശേഷം മാവിലേക്ക് ചേർക്കാനായി

കുറച്ച് പച്ചക്കറികൾ കൂടി അരിഞ്ഞെടുക്കേണ്ടതുണ്ട്. അതിനായി ഒരു ചെറിയ ക്യാരറ്റ് എടുത്ത് ഗ്രേറ്റ് ചെയ്തെടുക്കുക. അതോടൊപ്പം തന്നെ ഒരു സവാള ചെറുതായി അരിഞ്ഞെടുക്കുക. എരുവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞെടുക്കണം. ശേഷം പലഹാരം തയ്യാറാക്കുന്നതിന് തൊട്ട് മുൻപായി ഒരു പിഞ്ച് അളവിൽ ജീരകവും, ഉപ്പും ചേർത്ത് മാവ് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഗ്രേറ്റ് ചെയ്ത് വെച്ച ക്യാരറ്റും,

പച്ചമുളകും, സവാളയും, മല്ലിയിലയും, കറിവേപ്പിലയും മാവിലേക്ക് ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ശേഷം മാവിന്റെ കൺസിസ്റ്റൻസി ആവശ്യമെങ്കിൽ ഒന്നുകൂടി ലൂസാക്കി എടുക്കാവുന്നതാണ്. ദോശ ഉണ്ടാക്കുന്ന തവ അടുപ്പത്ത് ചൂടാക്കാനായി വയ്ക്കുക. കല്ല് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവ് ഒഴിച്ചു കൊടുക്കാവുന്നതാണ്. പലഹാരത്തിന്റെ ഒരുവശം വെന്ത് വന്നുകഴിഞ്ഞാൽ മറിച്ചിട്ട് ഒന്നുകൂടി ചൂടാക്കിയ ശേഷം എടുത്തു മാറ്റാവുന്നതാണ്. പച്ചക്കറികൾ എല്ലാം ചേർത്ത് തയ്യാറാക്കുന്നത് കൊണ്ട് തന്നെ പ്രത്യേക ചട്നി ഇല്ലാതെയും ഇത് ഉപയോഗിക്കാവുന്നതാണ്.Malappuram Thatha Vlogs by Ayishu