ചക്ക വറക്കുമ്പോൾ ഇതും കൂടി ചേർത്താൽ 2 മിനുറ്റിൽ മൊരിഞ്ഞു കിട്ടും..ഒരു വർഷം വെച്ചാലും ക്രിസ്പി ആയി തന്നെ ഇരിക്കും | 2 minutes chakka varavu recipe
2 minutes chakka varavu recipe
2 minutes chakka varavu recipe:പലരും കൊതിയോടെ ബേക്കറികളിലെ ചില്ലും കൂട്ടിൽ നോക്കി നിൽക്കാറുള്ള ഒന്നാണ് ചക്ക ചിപ്സ്. എന്നാൽ വളരെ വില കൂടിയ ഒരു ഐറ്റമായത് കൊണ്ട് തന്നെ നമ്മൾ വാങ്ങാതെ മുഖം തിരിച്ച് നടക്കാറാണ് പതിവ്. നിങ്ങളുടെ വീട്ടിൽ ചക്ക ഉണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാം ഈ കിടിലൻ ചക്ക ചിപ്സ്. വരൂ.. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
Ingredients
- ചക്ക
- അരിപ്പൊടി -ഒരു ടേബിൾ സ്പൂൺ
- ഉപ്പ് – ആവിശ്യത്തിന്
- കറിവേപ്പില
- മഞ്ഞൾപ്പൊടി – വേണമെങ്കിൽ
തയ്യാറാക്കുന്ന വിധം :
ആദ്യമായി നിങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന അത്രയും മൂത്ത ചക്ക എടുക്കുക. ഒരുപാട് പഴുത്ത ചക്ക എടുക്കരുത്. ഓരോ ചക്കയുടെയും കുരു കളഞ്ഞ് രണ്ടു കഷ്ണങ്ങളായി മുറിച്ചിടുക.നടുവിൽ നിന്നും രണ്ട് ഭാഗങ്ങൾ ആക്കുകയാണ് വേണ്ടത്. ഇനി നീളത്തിൽ ഈ കഷ്ണങ്ങൾ മുറിക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുക. ഇത് ചക്കയുടെ വെള്ളത്തിന്റെ അംശം പിടിച്ചെടുക്കാനും, ചിപ്സ് പെട്ടന്ന് മുരിഞ്ഞ് കിട്ടാനും സഹായിക്കും. ഇനി ഒരു ചട്ടിയിലേക്ക്
ഇത് ഇട്ട് ഫ്രൈ ചെയ്തെടുക്കാം. ഇത് ഹൈ ഫ്ലെയ്മിൽ ഇട്ട് വേണം ഫ്രൈ ചെയ്യാൻ. ഇരുമ്പിന്റെ ചീനച്ചട്ടി ഉള്ളവർ അതിൽ തന്നെ ഫ്രൈ ചെയ്യാൻ ശ്രദ്ധിക്കുക. ചക്ക പെട്ടന്ന് മുരിഞ്ഞ് വരാൻ ഇത് സഹായിക്കും. വേണമെങ്കിൽ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. ഫ്രൈ ആക്കി എടുത്തത്തിന് ശേഷം കാറ്റ് കടക്കാത്ത രീതിയിൽ ഇതൊന്ന് അടച്ച് വെക്കാം. ഇനി അതേ ചട്ടിയിൽ അല്പം കറിവേപ്പിലയും ഇട്ട് വറുത്തെടുക്കാം. തുടർന്ന് മാറ്റി വെച്ച ചക്ക ചിപ്സിലേക്ക് ഇത് ഇട്ട് കൊടുക്കണം.
ഇനി ഇതിന് മുകളിലേക്ക് ആവിശ്യത്തിന് ഉപ്പ് ഇട്ട് കൊടുക്കാം. ശേഷം അത് എല്ലാ ഭാഗത്തേക്കും സ്പ്രെഡ് ചെയ്യുക. രുചികരമായ ചക്ക ചിപ്സ് റെഡി. വീട്ടിൽ നിന്ന് തന്നെ ഈ വിലപിടിപ്പുള്ള ചിപ്സ് ഉണ്ടാക്കാം ഇത്തരത്തിൽ വളരെ എളുപ്പത്തിൽ. വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്കും, മുതിർന്നവർക്കുമെല്ലാം കൊടുക്കാവുന്ന അടിപൊളി ചിപ്സാണിത്. എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുന്നതാണെങ്കിൽ കൂടി ഇത് ഡ്രൈയായാണ് ഉണ്ടാവുക. അതിനാൽ എണ്ണ കടികൾ കഴിക്കാൻ ഇഷ്ട്ടമല്ലാത്തവർക്കും ഇത് ഇഷ്ടപ്പെടും. വില കൂടിയ പാക്കറ്റ് കടികളോട് ഇനി വിട പറയാം.വീട്ടിൽ നിന്ന് തന്നെ ഇത്തരം ചിപ്സ് ഹെൽത്തിയായി ഉണ്ടാക്കി നോക്കാം.