wheat flour Steamed Cake Recipe: ഇനി ചായക്ക് കൂടെ കഴിക്കാൻ എന്ത് ഉണ്ടാക്കും എന്ന് കരുതി ആരും വിഷമിക്കേണ്ട, ഇതാ വളരെ എളുപ്പത്തിൽ ഗോതമ്പ് പൊടി കൊണ്ട് പഞ്ഞി പോലെ ഒരു പലഹാരം ,ഈ പലഹാരം കാണാനും കഴിക്കാനും ഒരുപോലെ ടേസ്റ്റ് ഉള്ള കേക്ക് പോലുള്ള ഒരു പലഹാരം ആണ് , കുറഞ്ഞ സമയം കൊണ്ട് കുറച്ചു ചേരുവകൾ വെച്ചു ഈ പലഹാരം ഉണ്ടാക്കാം, എങ്ങനെയാണ് ഈ പലഹാരം ഉണ്ടാക്കുക എന്ന് നമുക്ക് നോക്കിയാലോ?!
ചേരുവകകൾ
- Eggs: 2
- Sugar: 1/2 cup
- Vanilla essence: 1 teaspoon
- Vegetable oil: 2 tablespoons
- Wheat flour: 1 cup
- Baking soda: 1/4 teaspoon
- Salt
- Milk
- Almonds: finely chopped
തയ്യാറാക്കുന്ന വിധം
മിക്സിയുടെ വലിയ ജാർ എടുക്കുക, എടുക്കുന്ന ജാറിൽ വെള്ളം ഒന്നുമില്ലാതിരിക്കാൻ ശ്രദ്ധിക്കണം, ശേഷം ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക, ഫ്രിഡ്ജിൽ വെച്ച് മുട്ടയാണെങ്കിൽ മുട്ടയുടെ തണുപ്പും മാറി വേണം ഇട്ടുകൊടുക്കാൻ ശേഷം 1/2 കപ്പ് പഞ്ചസാര, ഒരു ടീസ്പൂൺ വാനില എസൻസ്, എന്നിവ ചേർത്ത് കൊടുത്ത് ഹൈ സ്പീഡിൽ ഇട്ട് നല്ലപോലെ അടിച്ചെടുക്കുക, ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കുക, വെജിറ്റബിൾ ഓയിലാണ് ഉപയോഗിക്കേണ്ടത്, ശേഷം ലോ സ്പീഡിൽ വീണ്ടും അടിച്ചെടുക്കുക, ശേഷം ഇതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി,
1/4 ടീസ്പൂൺ ബേക്കിംഗ് സോഡാ, 1/8 ടീസ്പൂൺ ഉപ്പ്, എന്നിവ ചേർത്തു കൊടുത്ത് വീണ്ടും അടിച്ചെടുക്കുക, അടിച്ചെടുത്തു കഴിഞ്ഞപ്പോൾ ഇത് കട്ടിയുള്ളതുകൊണ്ട് ഇതിലേക്ക് 1/4 കപ്പ് പാല് വീണ്ടും ഒഴിച്ചു കൊടുക്കുക, ശേഷം വീണ്ടും അരച്ചെടുക്കുക, ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ശേഷം ഒരു ടേബിൾ സ്പൂൺ പാല് ഒഴിച്ച് കൊടുത്ത് നന്നായി മിക്സ് ചെയ്തു ഇതിന്റെ കൺസിസ്റ്റൻസി ശരിയാക്കാം, ശേഷം ഇത് ഏത് പാത്രത്തിൽ വച്ചാണ് കുക്ക് ചെയ്തെടുക്കാൻ പോകുന്നത് ആ പാത്രത്തിൽ നന്നായി എണ്ണ പുരട്ടി കൊടുക്കുക, പാത്രം തന്നെ എടുക്കണം എന്നില്ല ഇഡ്ഡലി തട്ടിൽ വെച്ച് കുക്ക് ചെയ്യാവുന്നതാണ്,
ശേഷം പാത്രത്തിലേക്ക് ഈ ബാറ്റർ ഒഴിച്ചു കൊടുക്കുക, കാൽഭാഗത്തോളം മാത്രമേ ബാറ്റർ ഒഴിച്ചു കൊടുക്കാൻ പാടുകയുള്ളൂ, കാരണം ഇത് നന്നായി പൊങ്ങിവരും, ബാറ്റർ ഒഴിച്ചു കൊടുത്തതിനുശേഷം ഇതൊന്നു ടാപ്പ് ചെയ്തു കൊടുക്കാം എയർബബിൾസ് ഉണ്ടെങ്കിൽ പോകുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്, ശേഷം ഇതിന്റെ മുകളിലേക്ക് കുറച്ച് ബദാം ചെറുതായി അരിഞ്ഞത്,സ്റ്റീമറിൽ നല്ലപോലെ ആവി വന്നതിനു ശേഷം നമുക്ക് ഒരു പാത്രവും ഇതിലേക്ക് ഇറക്കിവച്ചു കൊടുക്കാം, ശേഷം ഇത് അടച്ചുവെച്ച് 15- 20 മിനിറ്റ് ഹൈ ഫ്ലെയിമിൽ വേവിച്ചെടുക്കാം, ശേഷം ഒരു ടൂത്ത് പിക്ക് കൊണ്ട് കുത്തി വെന്തിട്ടുണ്ടോ എന്ന് നോക്കുക ക്ലീനായി വന്നാൽ വെന്തിട്ടുണ്ട്, ശേഷം ഇത് പാത്രത്തിൽ നിന്നും ചൂടാറിയതിനു ശേഷം ഡീ മോൾഡ് ചെയ്തെടുക്കാം, ഇപ്പോൾ നമ്മുടെ ഗോതമ്പ് കൊണ്ടുള്ള അടിപൊളി പഞ്ഞി പോലുള്ള പലഹാരം റെഡിയായിട്ടുണ്ട്!!!! Recipes By Revathi
To make a soft wheat flour steamed cake, mix 1 cup of wheat flour with ½ cup of jaggery (melted and strained), ¼ tsp cardamom powder, a pinch of salt, and ½ tsp baking soda. Add ½ cup of grated coconut and enough water to make a thick, pourable batter. Optionally, mix in chopped nuts or raisins for added texture. Grease a small steel bowl or cake tin, pour the batter, and steam in an idli steamer or pressure cooker (without weight) for about 20–25 minutes on medium heat. Let it cool slightly before slicing. Enjoy this healthy, traditional snack warm or at room temperature.