ബേക്കിംഗ് സോഡയും വേണ്ട ഈസ്റ്റും വേണ്ട.! ഗോതമ്പ് പൊടികൊണ്ട് കിടിലൻ വെറൈറ്റി ഐറ്റം.! ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Wheat flour Appam recipe

Wheat flour Appam recipe: ദോശയും പുട്ടും മാത്രം ബ്രേക്ക്ഫാസ്റ്റിന് കഴിച്ചു മടുത്തവൻ ആണോ നിങ്ങൾ? എന്നും ഒരുപോലെയുള്ള ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തവരണോ നിങ്ങൾ? നിങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നില്ലേ?? എന്നാൽ അതിനു പരിഹാരമായി ഗോതമ്പ് കൊണ്ടുള്ള ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ഇതാ, കുറഞ്ഞ ചേരുവകൾ വെച്ചു വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഗോതമ്പ് കൊണ്ടുള്ള ഒരു കിടിലൻ റെസിപ്പി ആണിത്.

  • ഗോതമ്പ് പൊടി : രണ്ട് കപ്പ്
  • ചോറ് : 1 കപ്പ്
  • തേങ്ങ ചിരകിയത് : 1 കപ്പ്
  • വെള്ളം : 3 കപ്പ്
  • ഉപ്പ് ആവശ്യത്തിന്
  • പഞ്ചസാര

അപ്പം തയ്യാറാക്കാൻ വേണ്ടി ആദ്യം 250ml കപ്പൽ രണ്ട് കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിൽ എടുക്കുക, ശേഷം ഇതിലേക്ക് ഒരു കപ്പ് ചോറ്, ഒരു കപ്പ് തേങ്ങ ചിരകിയത്, ഒരു കപ്പ് വെള്ളം എന്നിവ ഇട്ടുകൊടുത്ത് മിക്സ് ചെയ്തെടുക്കുക, ശേഷം ഇതിൽ വെള്ളം ഇല്ലെങ്കിൽ കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് ഇത് മിക്സ് ചെയ്തെടുക്കുക, ഇവിടെ മൊത്തം 3 കപ്പ് വെള്ളം ഒഴിച്ചു കൊടുത്തിട്ടുണ്ട്, ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇത് ഒഴിച്ചുകൊടുത്ത് സോഫ്റ്റ്‌ ആയി അരച്ചെടുക്കുക,

ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. എന്നിട്ട് കൈവച്ചുകൊണ്ട് ഇത് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം ഒരു ഓവർ നൈറ്റ് ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കുക, റസ്റ്റ് ചെയ്യാൻ ഇത് തുറന്നു നോക്കിയാൽ മാവ് നന്നായി പൊന്തിവന്നിട്ടുണ്ടാകും, ആ സമയത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കാം, ശേഷം ഈ മാവിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക, എന്നിട്ട് വീണ്ടും നന്നായി മിക്സ് ചെയ്യുക, പഞ്ചസാര ചേർക്കണമെന്ന് നിർബന്ധമില്ല,

ഇപ്പോൾ അപ്പം ഉണ്ടാക്കാൻ ഉള്ള ബാറ്റർ തയ്യാറായിട്ടുണ്ട്, ശേഷം അടുപ്പത്ത് ഒരു ദോശ തവ വെക്കുക, തവ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു തവി മാവ് ഒഴിച്ചു കൊടുക്കുക, അപ്പത്തിലേക്ക് നിറയെ ഹോൾസ് വന്നു തുടങ്ങിയാൽ ഇത് അടച്ചുവെച്ച് വേവിച്ചെടുക്കുക, അപ്പം നന്നായി വെന്തു വന്നാൽ നമുക്ക് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ഇപ്പോൾ നമ്മുടെ അടിപൊളി ഗോതമ്പ് കൊണ്ടുള്ള ബ്രേക്ക്ഫാസ്റ്റ് റെഡിയായിട്ടുണ്ട്!!!! Wheat flour Appam recipe