പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ 

പപ്പായയിൽ ഉള്ള വിവിധ എൻസൈമുകൾ ദഹനപ്രക്രിയയെ സഹായിക്കുന്നു.

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പപ്പായ വളരെ വലിയ പങ്ക് വഹിക്കുന്നു

പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A, വിറ്റാമിൻ C എന്നിവ ചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കും.

ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അകറ്റി വാർധ്യക്യത്തിന്റെ ലക്ഷണങ്ങൾ കുറക്കുന്നു

പപ്പായയുടെ ഇല നന്നായി ആവിയിൽ വേവിച്ച ശേഷം വിവിധ മൂത്രാശയരോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും മരുന്നായി ഉപയോഗിക്കാം. 

ആന്റിമൈക്രോബിയൽ, ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ വയറിലുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു.

പപ്പായ ഇലയുടെ സത്തിൽ അടങ്ങിയിരിക്കുന്ന അസെറ്റോ ജെനിൻ എന്ന സംയുക്തം ബ്രെസ്റ്റ് ക്യാൻസർ, ശ്വാസകോശാർബുദം, പാൻക്രിയാറ്റിക് ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെ  കുറയ്ക്കും.

ആർത്തവ വേദന മാറ്റാനും  പപ്പായ ആർത്തവ ചക്രം ക്രമമാക്കാനും ഇലയുടെ നീര് ഉത്തമമാണ്.