Viral Ulli Chammanthi Recipe: എരുവ് നമുക്കെല്ലാവർക്കും പ്രീയപ്പെട്ടതാണ്. എരുവുള്ള പലതരം ഐറ്റംസ് പരീക്ഷിക്കാൻ നമുക്ക് ഏറെ ഇഷ്ടവുമാണ്. എന്നാൽ കേടുകൂടാതെ ദിവസങ്ങളോളം വെക്കാൻ കഴിയുന്ന ഒരു ടേസ്റ്റി ഉള്ളി ചമ്മന്തി ഉണ്ടാക്കിയാലോ?.എരിവും പുളിയും മധുരവും അടങ്ങിയ കോമ്പിനേഷനാണ് ഇതിന്റെ അട്ട്രാക്ഷൻ. പണ്ട് കാലത്തെ ആളുകളുടെ പ്രധാന റെസിപ്പികളിൽ ഒന്നാണിത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
- വറ്റൻ മുളക് -14 എണ്ണം
- വെളുത്തുള്ളി -12 എണ്ണം
- ചെറിയ ഉള്ളി -100 ഗ്രാം
- വാളൻ പുലി
- ഇഞ്ചി
- കറിവേപ്പില – രണ്ട് തണ്ട്
- ശർക്കര -ഒരു ടീ സ്പൂൺ
- ഉപ്പ് – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ആദ്യമായി ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി അത് ചൂടായതിന് ശേഷം 14 വറ്റൻ മുളക് അതിലേക്ക് ഇട്ട് ഇളക്കുക. ശേഷം 12 വെളുത്തുള്ളിയും അല്പം കറിവേപ്പിലയും ചേർത്ത് കൊടുക്കാം. ഇത് നന്നായി വയറ്റി വന്നതിന് ശേഷം തീയിൽ നിന്നും മാറ്റം. തുടർന്ന് ഒരു മിക്സി ജാറിലിട്ട് നന്നായി പൊടിച്ചെടുക്കാം. പിന്നീട് അതേ പാനിൽ 100ഗ്രാം ചെറിയ ഉള്ളി രണ്ടു കഷ്ണങ്ങളായി അരിഞ്ഞത് ഇട്ടു കൊടുക്കുക. തുടർന്ന് ഇതിന്റെ നിറം ചെറുതായി മാറി വരുമ്പോൾ അല്പം ഇഞ്ചി ചതച്ചതും ഒരു തണ്ട് കറിവേപ്പിലയും ഇതിലേക്ക് ഇട്ടു കൊടുക്കാം.
ഇനി നനവൊന്നും പറ്റാത്ത വാളൻ പുളിയും ഇട്ട് കൊടുക്കാം. വാളൻ പുളിക്ക് നനവുണ്ടെങ്കിൽ അത് പെട്ടന്ന് കേടായി പോകാൻ സാധ്യത ഉണ്ട്.ശേഷം നന്നായി മിക്സ് ചെയ്യുക. തുടർന്ന് ഒരു ടീ സ്പൂൺ ശർക്കരയും ആവിശ്യത്തിന് ഉപ്പും ചേർക്കാം.ഇനി തീ ഓഫ് ചെയ്ത് മുമ്പ് പൊടിച്ചു വെച്ചിരിക്കുന്ന മുളക് ഇതിലേക്ക് ചേർക്കാം.പുളി അതിനോട് ചേരുന്ന തരത്തിൽ നന്നായി മിക്സ് ചെയ്ത് കൊടുക്കണം. ഇനി കുറച്ച് വെളിച്ചെണ്ണയും കൂടെ ചേർത്ത് ഇളക്കം. ശേഷം ഇതിന്റെ ചൂടാറാനായി മാറ്റി വെക്കാം.
ചൂടാറിയതിന് ശേഷം ഒരു ഗ്ലാസ് എടുത്ത് അതിന്റെ പിൻ വശം കൊണ്ട് ഇത് നന്നായി ചതക്കുക. തുടർന്ന് ഒരു സ്പൂൺ കൊണ്ട് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഉള്ളി ചമ്മന്തി റെഡി. പത്തിരിയുടെയും ചപ്പാത്തിയുടെയും ഇഡ്ഡലിയുടെയുമൊക്കെ കൂടെ കഴിച്ചു നോക്കിക്കോളൂ. കറി പോലും വേണ്ട. ഈ ഒരൊറ്റ ഐറ്റം മതി വയറു നിറച്ച് ഭക്ഷണം കഴിക്കാൻ. അപ്പോൾ സമയം കളയേണ്ട. പെട്ടന്ന് തന്നെ ഉണ്ടാക്കി നോക്കിക്കോളൂ.. Viral Ulli Chammanthi Recipe video Credit : Village Spices