Very Special Travancore Dish Uppu Charu Recipe: തിരുവിതാംകൂറിന്റെ സ്വന്തം ഉപ്പുചാറ് കേൾക്കുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് പലതരം വിഭവങ്ങളെ കുറിച്ചാണ്, എന്നാൽ പേരുപോലെയല്ല ഈ വിഭവത്തിന്റെ സ്വാദ് വളരെയധികം ഗംഭീരം ആയിട്ടുള്ള ഒന്നാണ്. ഇത് തയ്യാറാക്കാൻ ആയിട്ട് വേണ്ടത് പച്ചനിറത്തിലുള്ള വഴുതനങ്ങയാണ്, വഴുതനങ്ങ ആദ്യം കുറച്ച് വെളിച്ചെണ്ണയും, ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക.
സാധാരണ മെഴുക്കുപുരട്ടി ഒക്കെ വഴറ്റിയെടുക്കുന്ന പോലെ നന്നായി വഴറ്റി അതൊന്നു കുഴഞ്ഞു വരുന്ന പാകത്തിനാകുമ്പോൾ മാറ്റി വയ്ക്കാവുന്നതാണ്, അതിനുശേഷം ഒരു ചെറിയ ചട്ടി വച്ച് അതിലേക്ക് കുരുമുളകും, ചുവന്ന മുളകും, ഒന്നിച്ച് ചൂടാക്കി എടുക്കാം. ചുവന്ന മുളക് നന്നായി മൂത്ത് വരുമ്പോൾ അതിലേക്ക് ഒരു കറുപ്പ് നിറം വരുന്നുണ്ടാവും, അതിന്റെ ഒപ്പം തന്നെ കുരുമുളക് ചൂടായി വരുമ്പോൾ ഒരു പ്രത്യേക വാസനയും വരും, ഈ സമയം നമുക്ക് തീ ഓഫ് ചെയ്യാവുന്നതാണ്.
ഇനി വേണ്ടത് നാളികേരമാണ്, നാളികേരം മിക്സിയുടെ ജാറിലേക്ക് പച്ചയ്ക്ക് ഉള്ളതുതന്നെ എടുക്കുക, അതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും, വറുത്ത് വച്ചിട്ടുള്ള കുരുമുളകും, ചുവന്നമുളകും ചേർത്തു കൊടുക്കുക. അതിനുശേഷം ചെയ്യേണ്ടത് പുളിയുള്ള തൈര് കുറച്ചു വെള്ളമൊഴിച്ച് മിക്സി ഒന്ന് അടിച്ചെടുത്തത് മോര്ആക്കി മാറ്റിയതാണ്, ഇതിലേക്ക് ഒഴിച്ചുകൊടുക്കേണ്ടത് ഇത്രയും ചേർത്ത് കഴിഞ്ഞാൽ ഇത് നന്നായിട്ട് അരച്ചെടുക്കുക. മറ്റൊരു ചീന ചട്ടി വച്ചു
ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച്, ചുവന്ന മുളകും പൊട്ടിച്ച്, അതിലേക്ക് കറിവേപ്പിലയും ചേർത്ത് താളിച്ചതിനുശേഷം അരച്ച കൂട്ട് അതിലോട്ട് ഒഴിച്ചുകൊടുക്കുക. അരപ്പൊഴിച്ച് ഉടൻതന്നെ വഴറ്റി വെച്ചിട്ടുള്ള വഴുതനങ്ങയും ചേർത്ത് കൊടുക്കാം, വഴുതനങ്ങ വഴട്ടുമ്പോൾ മാത്രമേ ഉപ്പ്ചേ ചേർത്തിട്ടുള്ളൂ അതുകൊണ്ട് പാകത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇത് നന്നായി തിളച്ച് കുറുകി വരുമ്പോൾ തീ ഓഫാക്കാവുന്നതാണ്, മലബാറിന്റെ സ്വന്തം ഉപ്പ് ചാറ് രുചികരമാണ്, ചോറിന്റെ കൂടെ കഴിക്കാൻ നല്ല കുറുകിയ ചാറോടുകൂടി ഒരു കറിയാണിത്. Sree’s Veg Menu