Varutha Naranga Achar Recipe: പലപ്പോഴും നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നഒരു അച്ചാറാണ് നാരങ്ങാ. എന്നാൽ അത് ഒരിക്കലെങ്കിലും ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ.നാരങ്ങ വരാത്തതിനുശേഷമാണ് നമ്മൾ ഇന്ന് അച്ചാർ ഉണ്ടാക്കുന്നത് എന്നതാണ് ഇതിന്റെ പ്രതേകത. അപ്പോൾ ഇതു എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
- നല്ലെണ്ണ
- നാരങ്ങ
- ഉലുവപ്പൊടി
- കായപ്പൊടി
- ശർക്കര
- ഉപ്പ്
- മുളക്പൊടി
ആദ്യം തന്നെ ഒരു പത്രം അടുപ്പിലേക്ക് വെച്ച് നന്നായി ചൂടായി വരുമ്പോൾ 100 ml നല്ലെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കഴുകി തുടച്ചുവെച്ചിരിക്കുന്ന നാരങ്ങാ ഒരു 15 മിനുട്ട് വറുത്തെടുക്കാം. ശേഷം ഇതു മാറ്റിവെച്ചതിനുശേഷം തണുക്കുമ്പോൾ നന്നായി തുടച്ചു ഒരു നാരങ്ങ നാല് കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. അതിനു ശേഷം
അച്ചാർ തയാറാക്കുന്നതിനായി ഒരു പാത്രം ചൂടാക്കാനായി വെച്ചതിനുശേഷം 100 ml നല്ലെണ്ണ ചേർത്തുകൊടുക്കാം. എണ്ണ ന്നായി ചൂടായതിനുശേഷം തീ ഓഫ് ചെയാം. ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഉലുവപ്പൊടി, ഒരു ടേബിൾസ്പൂൺ കായപ്പൊടി, ഒരു അച്ചു ശർക്കര പൊടിയാക്കിയത്, ആവശ്യത്തിന് ഉപ്പ്, മുളക്പൊടി, എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചശേഷം ഇതിലേക്ക് അറിഞ്ഞുവെച്ചിരിക്കുന്ന നാരങ്ങാ കൂടി ചേർത്ത് കൊടുക്കണം. Sree’s Veg Menu Varutha Naranga Achar Recipe