ഇത് എന്താണെന്ന് മനസ്സിലായോ ? പുഡ്ഡിംഗ് പോലെ തോന്നിക്കുന്ന ഒരു അടിപൊളി ഓംലെറ്റ്..
Super tasty variety Omlette Recipe.
About variety Omlette Recipe
ഓംലെറ്റ് നമ്മൾ എല്ലാവരും കഴിക്കുന്ന ഒരു വിഭവമാണല്ലോ അല്ലേ? നമ്മൾ എപ്പോഴും ഒരേ രീതിയിൽ തന്നെയാണ് അല്ലേ ഓംലെറ്റ് ഉണ്ടാക്കാർ, എന്നാൽ നമുക്ക് ഈ തവണ ഒരു അടിപൊളി ഹെൽത്തി ആയ പുഡ്ഡിംഗ് പോലെ തോന്നിക്കുന്ന ഒരു ഓംലെറ്റ് ഉണ്ടാക്കി നോക്കിയാലോ?
Ingredients
- മുട്ട
- പാൽ
How to make variety Omlette Recipe
നമ്മൾ ഇന്നു ഉണ്ടാക്കാൻ പോകുന്നത് ഒരു ഹെൽത്തി ഓംലെറ്റ്ൻ്റെ റെസിപി ആണ്. ഇത് വെറും 2 ചേരുവ വെച്ചിട്ട് ഉണ്ടാക്കി എടുക്കാവുന്ന ഒരു ഹെൽത്തി ഓംലെറ്റ് ആണ്. അതിനായി നമ്മൾ 3 മുട്ടയുടെ വെള്ളയും മഞ്ഞയും എടുത്തിട്ടുണ്ട് ഇത് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കാം എന്നിട്ട് ഒരു വിസ്ക്കോ സ്പൂണോ ഫോർക്കോ കൊണ്ട് നന്നായി ഒന്നു ബീറ്റ് ചെയ്തു എടുക്കണം , നന്നായി ബീറ്റ് ചെയ്തതിനു ശേഷം ഇതൊരു മെഷർമെൻ്റ് കപ്പിലേക്ക് ഒഴിച്ചു കൊടുക്കണം നമ്മൾ
എടുത്ത അതേ അളവിൽ തന്നെ വേണം നമ്മൾ പാൽ എടുക്കാൻ ഈ പാൽ റൂം ടെംപറെചറിൽ ഉള്ളതാവാൻ ശ്രദ്ധിക്കണം അതായത് ½ മണിക്കൂർ മുമ്പ് എങ്കിലും ഫ്രിഡ്ജിൽ നിന്നും എടുത്തത് ആവണം, ഇനി ഇത് നമ്മൾ നേരത്തെ ബീറ്റ് ചെയ്തു വെച്ച മുട്ടയിലേക്ക് ചേർത്തു കൊടുക്കുക ശേഷം നന്നായി ഒന്നു മിക്സ് ചെയ്തു എടുക്കണം എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കൊടുത്ത് നന്നായി ഒന്നു മിക്സ് ചെയ്തു കൊടുക്കണം , ഇനി നമുക്ക് ഇതിലേക്ക് വേണമെങ്കിൽ കുരുമുളക് പൊടി,
പച്ചക്കറികൾ എന്തെങ്കിലും ഇഷ്ടമാണെങ്കിൽ അതെല്ലാം ചേർത്തു കൊടുക്കാം, ഇനി ഇത് ആവിയിൽ വേവിച്ചു എടുക്കാൻ വേണ്ടി ഒരു ബൗൾ എടുക്കുക എന്നിട്ട് അതിൽ എണ്ണ പുരട്ടി കൊടുക്കുക ശേഷം അതിലേക്ക് നമ്മൾ ഉണ്ടാക്കി വെച്ച മുട്ടയുടെയും പാലിൻ്റെയും മിക്സ് ചേർത്തു കൊടുക്കുക ശേഷം അടുപ്പത്ത് കുറച്ചു വെള്ളം വെച്ചു അതു തിളച്ചു വരുമ്പോൾ അതിൽ ഒരു സ്റ്റാൻഡ് വെക്കുക ശേഷം മിക്സ് ഒഴിച്ച പാത്രം സ്റ്റാൻഡിന് മുകളിൽ മൂടിവച്ചു 20 മിനുട്ട് വെച്ചു ആവിയിൽ വേവിച്ച് എടുക്കുക, 20 മിനുട്ടിന് ശേഷം നമ്മുടെ ഓംലെറ്റ് നല്ല പഫ്ഫി , സൂപ്പർ സോഫ്റ്റ് ആയിട്ട് വന്നിട്ടുണ്ട് ഇനി ഇത് ചൂടാറാൻ വേണ്ടി കൗണ്ടർ ടോപിലേക്ക് വെച്ചു കൊടുക്കുക ചെറിയ ഒരു ചൂടാവുമ്പോൾ ഇതൊരു സ്പൂൺ വെച്ചു സൈഡുകൽ അകത്തി കൊടുത്തു മറ്റൊരു പാത്രം വെച്ച് തിരിച്ചു ഇടുക, ഇപ്പൊൾ നമ്മുടെ ഓംലെറ്റ് വളരെ ക്ലീൻ ആയിട്ട് തന്നെ വന്നിട്ടുണ്ട്,
Read More : കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ
നല്ല കിടുകാച്ചി ചമ്മന്തി.!! ഹോട്ടൽ ചമ്മന്തി മാറി നിൽക്കും ഇതിന്റെ മുന്നിൽ; ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ