variety Kandhari Ice cream recipe: ഐസ്ക്രീം എന്ന് പറയുമ്പോൾ തന്നെ മധുരം ആണ്, അല്ലാതെ ഒരു ഐസ്ക്രീമിനെ കുറിച്ച് ചിന്തിക്കാൻ പോലും ആവില്ല.. പക്ഷേ ഇവിടെ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ് ഐസ്ക്രീമിൽ എരിവ് വന്നാൽ എന്ത് സംഭവിക്കും.. ഐസ്ക്രീമിൽ എരിവ് വന്നു കഴിഞ്ഞാൽ എന്ത് സംഭവിക്കും എന്നുള്ളതാണ് ഇന്നിവിടെ തയ്യാറാക്കി നോക്കുന്നത്..തയ്യാറാക്കുന്നതിന് മുമ്പായിട്ട്
നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് എപ്പോഴും മധുരം മാത്രമായി കഴിക്കുന്ന ചില വിഭവങ്ങൾ ഒക്കെ എരിവ് ചേരുമ്പോൾ അതിനൊരു പ്രത്യേക സ്വാദാണ് കിട്ടുന്നത് ഒരിക്കലും അത് അവഗണിക്കാതെ കഴിക്കാൻ നമുക്ക് പറ്റുന്ന ഒരു രീതിയിലുള്ള ഒരു സ്വാദാണ് ഇന്നിവിടെ കിട്ടുന്നത്.ഇത്രയും ഹിറ്റായി എല്ലാവരും ഇഷ്ടപ്പെട്ട ഐസ്ക്രീം റസ്റ്റോറന്റുകളെല്ലാം ഏറ്റെടുക്കണമെങ്കിൽ അതിനൊരു പ്രത്യേക സ്വാദും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഫ്ലേവറും വന്നതുകൊണ്ട് തന്നെയായിരിക്കണം.
അതിനുശേഷം ആണ് മറ്റുള്ള പലരും ഇത് ട്രൈ ചെയ്തു നോക്കാൻ തുടങ്ങിയത് അങ്ങനെ എരിവ് ചേർത്തിട്ടുള്ള പലതരം ഐസ്ക്രീം ഇപ്പോൾ ട്രെൻഡിംഗ്ആണ്. അതിൽ നമ്മുടെ കാന്താരിയാണ് പച്ചമുളകുകളിൽ ഏറ്റവും എരിവുള്ളത് എന്നാൽ, ആ കാന്താരി വച്ചിട്ടൊരു ഐസ്ക്രീം തയ്യാറാക്കി എങ്ങനെ ഉണ്ടാവും നമ്മുടെ വായിൽ എരിവ്കൂടുന്ന സമയത്ത് നമ്മൾ എപ്പോഴും ചെയ്യുന്ന ഒരു കാര്യമാണ് മധുരം എന്തെങ്കിലും കഴിക്കുക അല്ലെങ്കിൽ തണുപ്പുള്ള എന്തെങ്കിലും കഴിക്കുക എന്നുള്ളത്…
തണുപ്പും മധുരവും എരിവും ചേർന്നാലോ. അതിന് ഇവിടെ ആദ്യം ചെയ്തിരിക്കുന്നത് കാഷ്യുനട്ട് ബദാം മുന്തിരി അങ്ങനെ എല്ലാം കുറച്ച് മാറ്റിവയ്ക്കുക കുറച്ച് കോൺ ഫ്ലെക്സ്കൈ കൊണ്ട് പൊടിച്ച് മാറ്റി വെക്കാം.. വാനില ഐസ്ക്രീം മിക്സിയുടെ ജാറിലേക്ക് ഇട്ടു അതിലേക്ക് കാന്താരി മുളക്ചേർത്ത് നന്നായി അരച്ചു എടുക്കുക. ഒരു ഗ്ലാസ്സിലേക്ക് കോൺഫ്ലെക്സ്, അണ്ടിപ്പരിപ്പ്, മുന്തിരി, ബദാം നിറച്ചു അതിനു മുകളിൽ ഐസ്ക്രീം മിക്സിയിൽ അടിച്ചത് ചേർത്ത് നന്നായി കവർ ചെയ്തു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു എടുക്കുക. വളരെ രുചികരമാണ് കാന്താരി ഐസ്ക്രീം.. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. variety Kandhari Ice cream recipe