രാവിലെ ഒന്ന് മാറ്റി ചിന്തിച്ചാലോ ? കുറഞ്ഞ ചേരുവകൾ മാത്രം മതി വളരെ സ്വാദോട് കൂടിയ ഈ കിടിലൻ പലഹാരം ഉണ്ടാക്കാൻ | Variety easy breakfast recipe

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്കായി വ്യത്യസ്തമായ പലഹാരങ്ങൾ എങ്ങിനെ തയ്യാറാക്കി നൽകുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. അത്യാവശ്യം ഹെൽത്തിയായി കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പലഹാരം തയ്യാറാക്കാനായി

ഒരു ബൗളിലേക്ക് രണ്ട് കപ്പ് അളവിൽ ഗോതമ്പ് പൊടിയും, ഒരു കപ്പ് അളവിൽ മൈദയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ പഞ്ചസാരയും ഒരു പിഞ്ച് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ലൂസായ രീതിയിൽ ഒരു ബാറ്റർ തയ്യാറാക്കി എടുക്കണം. ഒട്ടും കട്ടകൾ ഇല്ലാത്ത രീതിയിലാണ് മാവ് തയ്യാറാക്കേണ്ടത്. അതോടൊപ്പം തന്നെ ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ച്

ഒഴിച്ച ശേഷം ഒരു സ്പൂൺ പഞ്ചസാരയും, ഒരു പിഞ്ച് മഞ്ഞൾപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പലഹാരത്തിലേക്ക് ആവശ്യമായ നേന്ത്രപ്പഴം ചെറുതായി വട്ടത്തിൽ അരിഞ്ഞെടുത്തതും, ബട്ടറും കൂടി എടുത്തു വയ്ക്കുക. ശേഷം ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ അളവിൽ ബട്ടർ സ്പ്രെഡ് ചെയ്തു കൊടുക്കുക. ഒരു കരണ്ടി അളവിൽ മാവ് ഒഴിച്ച് ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക്

പഴം നുറുക്ക് നിരത്തി കൊടുക്കുക. പഴം നുറുക്ക് മാവിലേക്ക് നല്ലതുപോലെ ഇറങ്ങി തുടങ്ങുമ്പോൾ മുട്ടയുടെ മഞ്ഞ മുകളിലായി സ്പ്രെഡ് ചെയ്തു കൊടുക്കാം. പലഹാരത്തിന്റെ ഒരുവശം നല്ലതുപോലെ വെന്തു കഴിഞ്ഞാൽ മറുവശം കൂടി മറിച്ചിട്ട് നല്ല രീതിയിൽ അടച്ചു വെച്ച് വേവിച്ചെടുക്കാവുന്നതാണ്. വളരെ രുചികരമായ എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ പലഹാരമായിരിക്കും ഇത്. അതിനാൽ തന്നെ കുട്ടികൾക്കെല്ലാം തീർച്ചയായും ഈ ഒരു പലഹാരം ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Reena Unni Here

Variety easy breakfast recipe