Variety Chapathi Snacks Recipe: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ചപ്പാത്തി. എന്നാൽ ചിലപ്പോഴെങ്കിലും ചപ്പാത്തിയിൽ ചെറിയ രീതിയിൽ എന്തെങ്കിലുമൊക്കെ പരീക്ഷണങ്ങൾ നടത്താൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ
റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ചപ്പാത്തിക്ക് ആവശ്യമായ മാവിട്ട് കുഴച്ചെടുക്കണം. അതിനായി ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടിയിലേക്ക് അല്പം ഉപ്പ് ഒ,രു സ്പൂൺ വെളിച്ചെണ്ണ അല്പം, ചില്ലി ഫ്ലേക്സ് എന്നിവയിട്ട് നല്ലതുപോലെ കുഴച്ചെടുത്തു വയ്ക്കുക. മാവ് കുറച്ചു നേരം റസ്റ്റ് ചെയ്യാനായി വെക്കാം. ഈ സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച്
ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കനം കുറച്ച് അരിഞ്ഞെടുത്ത സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയിട്ട് വഴറ്റിയെടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ക്യാപ്സിക്കം, ക്യാരറ്റ്, കാബേജ് എന്നിവയിട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. പിന്നീട് മസാലയിലേക്ക് ആവശ്യമായ ഉപ്പ്, ചില്ലി ഫ്ലേക്സ് എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. ഈയൊരു കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. ശേഷം ചപ്പാത്തിയുടെ മാവ്
പരത്തി ഓരോന്നായി ചുട്ടെടുത്തു മാറ്റിവയ്ക്കുക. തയ്യാറാക്കിവെച്ച മസാലക്കൂട്ടിന്റെ ചൂടൊന്ന് ആറി തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് മുട്ട കൂടി പൊട്ടിച്ചൊഴിച്ച് മിക്സ് ചെയ്ത് എടുക്കുക. ഉണ്ടാക്കിവെച്ച ചപ്പാത്തിയിൽ നിന്നും രണ്ടെണ്ണം പാനിലേക്ക് വെച്ച് അതിന്റെ മുകളിലായി തയ്യാറാക്കി വെച്ച മസാലക്കൂട്ടിൽ നിന്നും ആവശ്യമുള്ളത് എടുത്ത് ഫില്ലിങ്ങ്സ് ആയി വെച്ച് മുകളിൽ അല്പം ചീസ് കൂടി ഗ്രേറ്റ് ചെയ്ത് ഇടാം. ഈയൊരു രീതിയിൽ ചപ്പാത്തിയും മസാല കൂട്ടും ഒന്നിനു മുകളിൽ ഒന്നായി സെറ്റ് ചെയ്ത് ഉണ്ടാക്കിയെടുത്താൽ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Recipes By Revathi Variety Chapathi Snacks Recipe