ഒരു വെറൈറ്റി രീതിയിൽ കിടിലൻ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കിയാലോ ? ഇത് എത്ര കഴിച്ചാലും മതിയാവില്ല; സൂപ്പർ റെസിപ്പി | Unniyappam Recipe

Unniyappam Recipe: പല രീതിയിലുള്ള ഉണ്ണിയപ്പം നമ്മൾ ഉണ്ടാക്കി കഴിക്കാറുണ്ട്, പക്ഷേ നമ്മൾ ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെ ചേരുവകൾ വ്യത്യാസം ഉണ്ടാവാറില്ല, എന്നാൽ ഇന്ന് നമുക്ക് ഒരു വെറൈറ്റി രീതിയിൽ സ്പെഷൽ ഇൻഗ്രീഡിയൻസ് ചേർത്ത് ഒരു കിടിലൻ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കിയാലോ, വരിക്കച്ചക്ക ചേർത്ത് ഉണ്ടാക്കാൻ പറ്റിയ ഒരു വെറൈറ്റി ഉണ്ണിയപ്പം ആണിത്, കുറച്ചു ചേരുവകൾ വെച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഈ ഉണ്ണിയപ്പത്തിന് പ്രത്യേക ടേസ്റ്റ് ആണ് ഉള്ളത്, ഒരു തവണയെങ്കിലും ഇതേ രീതിയിൽ എല്ലാവരും ഉണ്ണിയപ്പം ഉണ്ടാക്കാൻ ശ്രമിക്കണം, എങ്ങനെയാണ് ഈ വെറൈറ്റി രീതിയിൽ ഉള്ള ഉണ്ണിയപ്പം ഉണ്ടാക്കുക എന്ന് നോക്കിയാലോ !!!

  • പച്ചരി – 1 കപ്പ്
  • ശർക്കര – മൂന്നു ക്യൂബ്സ്
  • വരിക്കച്ചക്ക അരച്ചത് – 1/2 കപ്പ്
  • ചക്ക ചെറുതായി അരിഞ്ഞത് – 2
  • ജീരകം – 1/2 ടീസ്പൂൺ
  • ഏലക്കായ – 3 എണ്ണം
  • തേങ്ങാക്കൊത്ത് – 1/2 കപ്പ്
  • ബേക്കിംഗ് സോഡ – ഒരു നുള്ള്
  • വെളിച്ചെണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യമായത്

ഉണ്ണിയപ്പം തയ്യാറാക്കാൻ വേണ്ടി ആദ്യം 3 ക്യൂബ് ശർക്കര എടുക്കുക, ശേഷം അത് പൊടിച്ച് 1/2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക, ഉരുക്കിയെടുത്താൽ ഈ ശർക്കര അരിച്ചെടുത്ത് ചൂടാറാൻ വയ്ക്കുക, ശേഷം ഒരു കപ്പ് പച്ചരി നന്നായി കഴുകി വെള്ളം ഒഴിവാക്കി എടുക്കുക, ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് പച്ചരി ഇട്ടു കൊടുക്കുക, ഇതിലേക്ക് 1/4 ടീസ്പൂൺ ചെറിയ ജീരകം, 3 ഏലക്കായ, ഒരുക്കിയെടുത്ത് ശർക്കരയുടെ മുകൾഭാഗം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക, ശേഷം

ഇതെല്ലാം കൂടി നന്നായി അരച്ചെടുക്കുക, ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കാം, ഇനി ഇതിലേക്ക് സ്പെഷ്യൽ ഇൻഗ്രീഡിയന്റ് ആയ നന്നായി പഴുത്ത വരിക്ക ചക്ക 5 എണ്ണം കുരുകളഞ്ഞ് വെള്ളം ചേർക്കാതെ മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക, ശേഷം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക, ഇനി രണ്ട് ചക്കയുടെ ചോള ചെറുതായി അരിഞ്ഞത് ഇതിലേക്ക് ഇട്ടു കൊടുക്കുക, ശേഷം 1/4 ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുത്ത് നന്നായി ഇളക്കി എടുക്കുക, ശേഷം അരക്കപ്പ് തേങ്ങാക്കൊത്ത് നെയ്യിലിട്ട് മൂപ്പിച്ചെടുക്കുക, മുഖത്ത് വന്നാൽ ഇത് ഈ മിക്സിലേക്ക് ഒഴിച്ചു കൊടുക്കുക,

ശേഷം ഉണ്ണിയപ്പം ഉണ്ടാക്കുവാൻ വേണ്ടി ഉണ്ണിയപ്പം ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക, ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക, ശേഷം ഒരു സ്പൂൺ വെച്ച് ബാറ്ററിയിൽ നിന്നും കോരി ഉണ്ണിയപ്പ ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കുക, മുക്കാൽ ഭാഗത്തോളം ഒഴിച്ചുകൊടുക്കുക, ശേഷം ഇത് മൂടിവെച്ച് ഫ്രൈ ചെയ്തെടുക്കുക, കുറച്ചു സമയം കഴിഞ്ഞാൽ ഇത് തുറന്നു നോക്കി ഇതിലേക്ക് ഓരോ അപ്പത്തിന്റെയും മുകളിലായി ഒഴിച്ചു കൊടുക്കുക, ശേഷം വീണ്ടും മൂടിവച്ച് വേവിക്കുക എന്നിട്ട് കുറച്ചു സമയം കഴിഞ്ഞു തുറന്നു നോക്കുക, ശേഷം ഇതൊന്നും മറിച്ചിട്ട് മൂടിവെച്ച് വേവിച്ചെടുക്കുക, ഇപ്പോൾ ഉണ്ണിയപ്പം നന്നായി വെന്തു വന്നിട്ടുണ്ട്, ഇപ്പോൾ നമ്മുടെ കിടിലൻ സ്പെഷ്യൽ ഉണ്ണിയപ്പം തയ്യാറായിട്ടുണ്ട്!!! Unniyappam Recipe Monu’s Vlogs

Unniyappam Recipe