Tomato Rice Thakkali Choru Recipe: ഭക്ഷണം എളുപ്പത്തിൽ ഉണ്ടാക്കുക എന്നുള്ളത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്, അതും വളരെ രുചികരമായി മറ്റ് കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ പറ്റുന്ന ഒരു വിഭവം കൂടിയാണെങ്കിൽ ഒത്തിരി സന്തോഷമാകും. കേരളത്തിന് പുറത്തു പോകുമ്പോൾ ഒരുപാട് കാണുന്ന കഴിക്കുന്ന ഒന്നാണ് ടൊമാറ്റോ റൈസ്, ഹോട്ടലുകളിൽ പോലും ഒരുപാട്
കാണുന്ന ഒന്നാണ് ടൊമാറ്റോ റൈസ്. മറ്റ് കറികളൊന്നും ആവശ്യമില്ലാതെ തക്കാളിയും കൂടെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം മതി ഇത് തയ്യാറാക്കി എടുക്കാൻ. അതിനായിട്ട് ആവശ്യമുള്ള അരി ജീരകശാല അരി സോനാ മസൂരി റൈസ് ഇങ്ങനെയുള്ള പലതരത്തിലുള്ള അരി ഉപയോഗിക്കാറുണ്ട്, എപ്പോഴും ചെറിയ അരിയാണ് ഇതിനായിട്ട് എടുക്കുന്നത്. നല്ല സോഫ്റ്റ് ആയിട്ടുള്ള ചോറ് ആണെങ്കിൽ മാത്രമാണ് ടൊമാറ്റോ റൈസിന് സ്വാദ് കൂടുകയുള്ളൂ
വെറും 5 മിനിറ്റ് കൊണ്ട് കുക്കറിൽ നമുക്ക് ഇൻഗ്രീഡിയൻസ് എല്ലാം ചേർത്ത് കൊടുത്ത് ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും. അതുപോലെ ഗാർണിഷ് ചെയ്യാനായിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ള നട്സ് ഒക്കെ ഇതിലേക്ക് ചേർക്കാനും സാധിക്കും. ഹോട്ടലിലെ അതേ സ്വദിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റും. തക്കാളിയും ചോറും കൂടി ഒന്നിച്ചു ചേരുമ്പോൾ ഉള്ള ആ ഒരു സ്വാദിന്റെ ഒപ്പം തന്നെ ചേർക്കുന്ന മസാലകൾ ഒക്കെ ചേരുമ്പോൾ ഇതൊരു വളരെ രുചികരമായ റൈസ് ഐറ്റം ആണ്.
കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാനും പെട്ടെന്ന് വീട്ടിൽ ഗസ്റ്റ് വരുമ്പോൾ തയ്യാറാക്കാനും രാവിലെ സമയം കുറവുള്ള വീട്ടമ്മമാർക്ക് പറ്റിയ ഒരു വിഭവമാണിത്. അതുപോലെ ഇടയ്ക്കൊക്കെ നമുക്കൊരു വെറൈറ്റി കഴിക്കണം എന്ന് തോന്നുമ്പോൾ വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു വിഭവമാണ്. മറ്റു പച്ചക്കറികൾ ഒന്നുമില്ലെങ്കിലും കുറച്ചു തക്കാളി ഉണ്ടെങ്കിൽ ഇത് നമുക്ക് തയ്യാറാക്കി എടുക്കാം എത്ര ഈസി ആയിട്ടാണ് തയ്യാറാക്കുന്നത് എന്നും അതുപോലെ ഏതൊക്കെ ചേരുവകളാണ് ചേർക്കുന്നത് എന്നും എങ്ങനെയാണ് ഇതിന് സ്വാദ് കൂടുന്നത് എന്നും ഒക്കെ നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്, ഹോട്ടലിൽ നിന്ന് നിങ്ങൾ കഴിച്ചിട്ടുള്ള അതേ സ്വാദിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും Video credits : Tasty Recipes Kerala