രാവിലെയോ രാത്രിയോ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.! എപ്പോഴായാലും തയാറാക്കാൻ പറ്റിയ ഒരു പുതു പുത്തൻ റെസിപി | Thurkish Rotti recipe

Thurkish Rotti recipe: രാവിലെയും രാത്രിയും എപ്പോൾ വേണമെങ്കിലും അടിപൊളി രുചിയിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ തുർക്കിഷ് റൊട്ടി തയ്യാറാക്കി നോക്കിയാലോ?! ഇത് വളരെ എളുപ്പത്തിൽ കുറച്ചു ചേരുവകൾ കൊണ്ട് വളരെ രുചിയോടെ ഉണ്ടാക്കാം, ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കിയാലോ?!

ചേരുവകകൾ

  • മൈദ : 500g
  • യീസ്റ്റ് : 1 ടീസ്പൂൺ
  • പാൽ
  • ഉപ്പ്
  • ചില്ലി ഫ്ളൈക്സ്
  • അൻസാർഡ് ബട്ടർ
  • സ്പ്രിംഗ് ഒണിയൻ
  • പഞ്ചസാര
  • സൺഫ്ലവർ ഓയിൽ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗൾ എടുക്കുക, അതിലേക്ക് അഞ്ച് ടേബിൾ സ്പൂൺ ഇളം ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക, ഇൻസ്റ്റന്റ് ഈസ്റ്റ് ഇട്ടുകൊടുക്കുക ശേഷം ഒരു ടീസ്പൂൺ പഞ്ചസാര, എന്നിവ ഇട്ടുകൊടുത്തത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം നമുക്ക് ഇത് 5 6 മിനിറ്റ് അടച്ചുവെക്കാം, അഞ്ചു മിനിറ്റിനു ശേഷം നമുക്ക് ഇതൊന്നു തുറന്നു നോക്കാം അപ്പോൾ ഈസ്റ്റ് പൊങ്ങി വന്നിട്ടുണ്ടാകും, ഇനി ഇതിലേക്ക് 250 ml ന്റെ രണ്ട് കപ്പ് മൈദ ഇട്ടു കൊടുക്കാം, ശേഷം 1/2 ടീസ്പൂൺ ഉപ്പ്,1 ടീസ്പൂൺ

സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് കൊടുത്ത് കൈ വെച്ചു നന്നായി കുഴച്ചു എടുക്കുക, ഇനി ഇതിലേക്ക് 250 ml ന്റെ കപ്പിൽ അര കപ്പ് ഇളം ചൂടുള്ള തിളപ്പിച്ചാറിയ പാൽ കുറച്ചു കുറച്ചു ഒഴിച്ച് കുഴച്ചെടുക്കുക, മീഡിയം പരുവത്തിൽ ഇതു കുഴച്ചെടുക്കുക, ശേഷം മാവ് മാറ്റി വെക്കാം, അതിനു വേണ്ടി ബൗളിൽ കുറച്ച് എണ്ണ പുരട്ടി കൊടുക്കാം ശേഷം മാവ് വെച്ച് മാവിന്റെ മുകളിലും കുറച്ച് എണ്ണ പുരട്ടി കൊടുക്കാം, ശേഷം പ്ലാസ്റ്റിക് വ്രപ്പർ ഉണ്ടെങ്കിൽ അത് വെച്ചോ അല്ലെങ്കിൽ നനഞ്ഞ തുണിയോ ഉപയോഗിച്ച് കവർ ചെയ്തു വയ്ക്കാം, ശേഷം 2 മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ മാറ്റി വെക്കാം, ഇനി ഒരു ചെറിയ ബൗൾ എടുക്കുക,

ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ സ്പ്രിങ് ഒണിയനോ അല്ലെങ്കിൽ മല്ലിയില കട്ട് ചെയ്തത് ഇട്ടുകൊടുക്കുക,ശേഷം ചില്ലി ഫ്ളൈക്സ്, 1 1/2 ടീസ്പൂൺ അൺസാൾട്ടഡ് ബട്ടർ, എന്നിവ ചേർത്ത് ഇതെല്ലാം മിക്സ് ചെയ്തു മാറ്റി വെക്കാം, രണ്ടു മണിക്കൂറിനു ശേഷം മാവ് എടുത്തു നോക്കുക അപ്പോൾ മാവ് പൊങ്ങി വന്നിട്ടുണ്ടാകും, ശേഷം മാവ് ചെറിയ ബൗൾസ് ആക്കി ഉരുട്ടിയെടുക്കുക എന്നിട്ട് എണ്ണ പുരട്ടിയ ഒരു പ്ലേറ്റിലേക്ക് ഈ ബോൾസ് മാറ്റിവെക്കുക ശേഷം ഒരു നനഞ്ഞ തുണികൊണ്ട് കവർ ചെയ്യുക, ശേഷം ചപ്പാത്തി പലകയിലേക്ക് കുറച്ചുമാവ് ഇട്ടുകൊടുത്ത് ഇത് പരത്തി എടുക്കാം, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് ഇത് ഇട്ടുകൊടുത്ത് രണ്ട് വശവും നന്നായി ചുട്ടെടുക്കാം ഇനി ഇതിലേക്ക് നമ്മൾ നേരത്തെ ഉണ്ടാക്കി വച്ച മിക്സ് പുരട്ടി കൊടുക്കാം ശേഷം ഒരു പാത്രത്തിൽ ഇട്ട് അടച്ചു വെക്കാം അപ്പോൾ നന്നായി സോഫ്റ്റ് ആയിട്ട് റൊട്ടി കിട്ടുന്നതാണ്, ഇപ്പോൾ നമ്മുടെ അടിപൊളി തുർക്കിഷ് റൊട്ടി തയ്യാറായിട്ടുണ്ട്, ഇതു നമുക്ക് ചൂടോടെ വിളമ്പാം!!!! Thurkish Rotti recipe

Thurkish Rotti recipe