Thairu Saadham Curd Rice Recipe: സാധാരണയായി തമിഴ്നാട് ഭാഗങ്ങളിൽ വളരെയധികം പ്രസിദ്ധമായ ഒരു വിഭവമാണ് തൈര് സാദം. പ്രത്യേകിച്ച് ദഹനസംബന്ധമായ അസുഖങ്ങളെല്ലാം ഉള്ള ആളുകൾക്ക് ഈ ഒരു തൈര് സാദം കഴിക്കുകയാണെങ്കിൽ നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്. എന്നാൽ നമ്മുടെ നാട്ടിലും ഇപ്പോൾ തൈര് സാദം കൂടുതലായി ഉണ്ടാക്കി കാണുന്നുണ്ട്. എന്നിരുന്നാലും
പലർക്കും തൈര് സാദം ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു രുചികരമായ തൈര് സാദത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ തൈര് സാദം തയ്യാറാക്കാനായി ആദ്യം തന്നെ പൊന്നിയരി അല്ലെങ്കിൽ സാധാരണ പച്ചരി വീട്ടിൽ ഉണ്ടെങ്കിൽ അത് ഉപ്പിട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. ചോറ് കൂടുതലായി വെന്താലും കുഴപ്പമില്ല. അരിയിലെ വെള്ളം
പൂർണ്ണമായും വറ്റിച്ച് കളഞ്ഞ ശേഷം ഒരു പാത്രത്തിലേക്ക് ഇടുക. എടുത്തുവച്ച ചോറിലേക്ക് അല്പം പാലൊഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം പുളിയുടെ അളവ് അനുസരിച്ച് കട്ട തൈര് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. അതോടൊപ്പം അല്പം ബട്ടർ, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുത്തതും, ഒരു പിഞ്ച് കായപ്പൊടിയും കൂടി ചോറിനോടൊപ്പം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ശേഷം വറുവിന് ആവശ്യമായ കാര്യങ്ങൾ ചെയ്തെടുക്കാം.
അതിനായി ഒരു കരണ്ടി അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണയോ സൺഫ്ലവർ ഓയിലോ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുക്, ഉണക്കമുളക്, ഉഴുന്ന്, കറിവേപ്പില എന്നിവ കരിയാത്ത രീതിയിൽ വറുത്തെടുക്കുക. ഈ ചേരുവകൾ കൂടി തയ്യാറാക്കിവെച്ച ചോറിലേക്ക് ചേർത്ത് മിക്സ് ചെയ്തു കഴിഞ്ഞാൽ നല്ല രുചികരമായ തൈര് സാദം റെഡിയായി കഴിഞ്ഞു. പുളിയുടെ അളവ് അനുസരിച്ച് തൈര് ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kowsthubham Veg Foods