ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ഒന്ന് ചെയ്തു നോക്കൂ; ഒരാഴ്ചത്തേയ്ക്ക് ഇനി വേറെ കറി അന്വേഷിക്കേണ്ട.. | Tasty Ulli Curd Recipe video

Tasty Ulli Curd Recipe video : കുറേ ദിവസത്തേക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ചെറിയുള്ളി കൊണ്ട് തയ്യാറാക്കിയെടുക്കാവുന്ന ഒരു വെറൈറ്റി റെസിപ്പി പരിചയപ്പെട്ടാലോ. ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു അടിപൊളി റെസിപി ആണിത്. ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ഒന്ന് ചെയ്ത് നോക്കൂ.

ഒരാഴ്ചത്തേക്ക് വേറെ കറി അന്വേഷിക്കണ്ട. ആദ്യമായി ഒരു കപ്പ്‌ ചെറിയ ഉള്ളി തൊലി കളഞ്ഞ് എടുക്കണം. ശേഷം ചെറിയ ഉള്ളി ഒരു ചട്ടിയിലേക്ക് ഇട്ട് കൊടുക്കണം. ഇതിലേക്ക് അര കപ്പ്‌ തൈര് ഒന്ന് മിക്സിയിൽ അടിച്ചിട്ട് ചേർക്കണം. അധികം പുളിയില്ലാത്ത തൈരാണ് നല്ലത്. ശേഷം ഇതിലേക്ക് മുക്കാൽ ടേബിൾ സ്പൂൺ മുളക് പൊടിയും അര ടീസ്പൂൺ ഖരം മസാലയും പാകത്തിന് ഉപ്പും കൂടി ഇട്ട് കൊടുത്ത് ഇവയെല്ലാം കൂടി

നന്നായി മിക്സ്‌ ചെയ്തെടുക്കാം. ശേഷം സ്റ്റവ് ഓൺ ചെയ്ത് ലോ ഫ്ലെയിമിൽ ഏകദേശം അഞ്ച് മിനിറ്റോളം അടച്ച് വെച്ച് വേവിച്ചെടുക്കാം. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ വലിയ ജീരകം, കാൽ ടീസ്പൂൺ ചെറിയ ജീരകം, അര ടീസ്പൂൺ കടുക് എന്നിവ ചേർത്ത് കൊടുക്കാം.

കടുക് പൊട്ടിവരുമ്പോൾ ആറ് വെളുത്തുള്ളി ചെറിയ കഷ്ണങ്ങൾ ആക്കിയതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ഒരു സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്‌ ചേർത്ത് ഇത് നല്ലൊരു ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഇഞ്ചി ചതച്ചതും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർക്കാം. ശേഷം ഇതിലേക്ക് നേരത്തെ തൈരിൽ വേവിച്ച് വെച്ച ചെറിയുള്ളി കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി കൊടുക്കാം. ശേഷം അഞ്ച് മിനിറ്റ് കുറഞ്ഞ തീയിൽ അടച്ച് വെച്ച് വേവിക്കാം. എല്ലാം കൂടെ ഒന്നും കൂടെ മിക്സ്‌ ചെയ്തതിന് ശേഷം സ്റ്റവ് ഓഫ്‌ ചെയ്യാം. Video Credit : Ichus Kitchen


Tasty Ulli Curd Recipe (Onion Raita)

Ingredients:

  • Small onions / shallots (sliced thin) – 10–12
  • Thick curd / yogurt – 1 cup
  • Green chili – 1 (chopped)
  • Ginger – ½ tsp (finely chopped)
  • Curry leaves – a few
  • Mustard seeds – ¼ tsp
  • Dried red chili – 1 (broken)
  • Salt – to taste
  • Coconut oil – 1 tsp

Instructions:

  1. Peel and slice the shallots thinly. You can slightly crush them for more flavor.
  2. In a bowl, whisk the curd till smooth. Add salt and mix.
  3. Add the sliced shallots, green chili, and ginger to the curd. Mix well.
  4. In a small pan, heat coconut oil. Splutter mustard seeds, then add red chili and curry leaves.
  5. Pour this tempering over the curd mixture and mix gently.

Serve chilled or at room temperature with biryani, kanji, or sambar rice. It’s flavorful, refreshing, and quick to make!

മാമ്പഴ സീസണല്ലേ..! 0 മിനിറ്റ് കൊണ്ട് തയ്യാറാക്കാം കിടിലനൊരു മാങ്ങാക്കറി; ചോറിന്റെ കൂടെ കഴിക്കാൻ ഒരു മാങ്ങാക്കറി | Kerala Style Mambazha Pulissery Recipe

Tasty Ulli Curd Recipe video