Tasty Rava puttu recipe: നമ്മുടെയെല്ലാം വീടുകളിലെ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരിക്കും പുട്ട്. എന്നാൽ എല്ലാ ദിവസവും ഒരേ രീതിയിൽ പുട്ട് ഉണ്ടാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു റവ പുട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പുട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ്
അളവിൽ റവ, ഒരു ടീസ്പൂൺ നെയ്യ്, ഒരു കപ്പ് തേങ്ങ, ഉപ്പ്, ആവശ്യത്തിന് വെള്ളം ഇത്രയുമാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തു വച്ച റവ ഇട്ടുകൊടുക്കുക. സാധാരണ ഉപ്പുമാവ് തയ്യാറാക്കാനായി ഉപയോഗിക്കുന്ന അതേ റവ തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും, കുറച്ച് തേങ്ങയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പിന്നീട് വെള്ളം കുറേശെയായി ചേർത്ത്
പുട്ടുപൊടിയുടെ പരുവത്തിലേക്ക് റവയെ മാറ്റിയെടുക്കണം. ഈയൊരു സമയത്ത് അല്പം നെയ്യ് കൂടി റവയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പുട്ടിന് സ്വാദ് കൂടുകയും നല്ല മയത്തോടെയുള്ള പുട്ട് ലഭിക്കുകയും ചെയ്യുന്നതാണ്. പുട്ടുപൊടി ഉപയോഗിക്കുമ്പോൾ വെള്ളം കുറവാണ് എന്നു തോന്നുകയാണെങ്കിൽ കുറച്ചുകൂടി വെള്ളം റവയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.
ശേഷം പുട്ട് ഉണ്ടാക്കാൻ ആവശ്യമായ പാത്രം അടുപ്പത്ത് വെച്ച് ആവി വന്നു തുടങ്ങുമ്പോൾ പുട്ടുകുറ്റിയിലേക്ക്
ചില്ലിട്ട് കൊടുക്കുക. അതിന്റെ ഏറ്റവും താഴത്തെ ലെയറിൽ കുറച്ച് തേങ്ങ ഇട്ടു കൊടുക്കാവുന്നതാണ്. അതിന്റെ മുകളിൽ ഒരു ലയർ തയ്യാറാക്കി വെച്ച റവയുടെ പൊടി ഇട്ടുകൊടുക്കാം. വീണ്ടും തേങ്ങ, പൊടി എന്നിങ്ങനെ മുകളിൽ തേങ്ങ വരുന്ന രീതിയിലാണ് പൊടി സെറ്റ് ചെയ്തു കൊടുക്കേണ്ടത്. പുട്ടുകുറ്റി അടച്ചു വച്ച ശേഷം അഞ്ചു മുതൽ 8 മിനിറ്റ് വരെ ആവി കയറ്റാനായി വയ്ക്കാം. പിന്നീട് പാത്രത്തിലേക്ക് സെർവ് ചെയ്യുമ്പോൾ സാധാരണ പുട്ടിന്റെ അതേ രൂപത്തിൽ തന്നെ റവ പുട്ടും ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Ammu’s Cookbook Tasty Rava puttu recipe