നല്ല കിടുകാച്ചി ചമ്മന്തി.!! ഹോട്ടൽ ചമ്മന്തി മാറി നിൽക്കും ഇതിന്റെ മുന്നിൽ; ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ |Tasty Mulak Chammanthi recipe
Here we introduce Tasty Mulak Chammanthi recipe.
About Tasty Mulak Chammanthi recipe
ദോശക്ക് ആയാലും ഇഡ്‌ലിക്കായാലും ഒരു അടിപൊളി ചമ്മന്തി. ഈ മുളക് ചമ്മന്തി മാത്രം മതി എത്ര ഇഡലി വേണമെങ്കിലും കഴിക്കും. ഹോട്ടലിൽ നിന്നും കിട്ടൂന്ന അതെ രുച്ചിയിൽ തന്നെ കിടിലൻ ചമ്മന്തി. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ ? അതിന് എന്തൊക്കെയാണ് വേണ്ടത് എന്ന് നോക്കിയാലോ..!!
Ingredients
- വെളുത്തുള്ളി -12-15 എണ്ണം
- ചുവന്നുള്ളി -12-16എണ്ണം
- തക്കാളി – 1
- വറ്റൽ മുളക് -9 എണ്ണം
- തേങ്ങ കൊത്ത് –
- കായ പൊടി
- മുളക് പൊടി
- ഉപ്പ്
- വേപ്പല
How to make Tasty Mulak Chammanthi recipe
ആദ്യം തന്നെ നമുക്ക് കടായി അടുപ്പത്ത് വെച്ച് അതൊന്നു ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കാം ശേഷ, വെളുത്തുള്ളി ഇട്ട് ഒന്ന് ഇളക്കി കൊടുക്കാം, അതിൽക്ക് ചുവന്ന ഉള്ളി ഇട്ടു ഒന്ന് വഴറ്റി കൊടുക്കാം. ചുവന്ന വരുന്നത് വരെ ചെറിയ തീയിലിട്ട് നമുക്കൊന്ന് ചൂടാക്കി എടുക്കാം. അതിലേക്ക് ഒരു തക്കാളി അരിഞ്ഞിട്ട് നമുക്ക് ഇട്ടു കൊടുക്കാം. ശേഷം വറ്റൽ മുളക് ഇട്ട് ഒന്ന് വഴറ്റി എടുക്കാം ചെയ്തു. ശേഷം ഇത് അടുപ്പത്ത് നിന്ന് എടുത്തിട്ട് നമുക്ക് മിക്സിയുടെ
ചെറിയ ഗ്രൈൻഡറിലേക്ക് ഇട്ടു കൊടുക്കാം എന്നിട്ട് തേങ്ങാക്കൊത്ത് സ്ലൈസ് ആയി അരിഞ്ഞതും ഇട്ടുകൊടുത്തു (വെള്ളം ഒഴിച്ചു കൊടുക്കണം എങ്കിൽ അത് ആവാം )നന്നായി ഒന്ന് അടിച്ചു എടുകാം. ശേഷം ഒരു കടായി വച്ചിട്ട് വെളിച്ചെണ്ണ ഒഴിച്ചു അതിൽ കടുക് പൊട്ടിക്കാം. ശേഷം അതിലേക് ചുവന്നുള്ളി അരിഞ്ഞു വെച്ചത് ഇട്ടു കൊടുത്ത് നന്നായി മൂപ്പിച്ചു എടുക്കാം.എന്നിട്ട് അതിലേക്ക് കായ പൊടി ഒരു നുള്ള് ഇട്ടു കൊടുക്കാം. ആവശ്യത്തിന് മുളക് പൊടി, ആവശ്യത്തിന് വേപ്പല ഇട്ട് നന്നായി മിക്സ് ചെയ്യാം.എന്നിട്ട് തയ്യാർ ആക്കി വച്ചിട്ടുള്ള അരപ്പ് കടായിയിലേക്ക് ഒഴിച്ച്, ആവശ്യത്തിന് ഉപ്പ് ഇട്ട് ഒന്ന് ചൂടാക്കി എടുക്കാം. എന്നിട്ട് ഫ്‌ളൈയിം ഓഫ് ആക്കാം. അങ്ങനെ നമ്മുടെ അടിപൊളി മുളക് ചമ്മന്തി തയ്യാർ ആയിരിക്കുകയാണ്. Tasty Mulak Chammanthi recipe
ഇനി ഇറച്ചിക്കറി ഉണ്ടാക്കാൻ ഇറച്ചി വേണ്ട.!! കൊതിയൂറും ഇറച്ചി കറിയുടെ അതേ രുചിയിൽ ഒരു കിടിലൻ കറി